
കേരളത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കടുക്കുകയാണ്. എത്ര ശ്രമിച്ചിട്ടും പ്രവർത്തകരേയും നേതാക്കളേയും അനുനയിപ്പിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളം കണ്ടത് കടുത്ത പ്രതിഷേധവും പ്രകടനങ്ങളുമൊക്കെയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം വി ഡി സതീശനെ അനുകൂലിച്ചും മറ്റ് നേതാക്കൾക്കെതിരേയുമൊക്കെ പ്രതിഷേധം നടന്നിരുന്നു. ഫ്ലക്സിൽ കരി ഓയിലൊഴിച്ചും വലിച്ചു കീറിയുമൊക്കെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകർ തെരുവിലിറങ്ങി പരസ്പരം തർക്കിച്ചു. കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ തെരുവിലേക്കെത്തിയതിൻ്റെ നേർക്കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കണ്ടത്.
എന്നാൽ അതിൽ നിന്നും വ്യത്യസ്തമായൊരു പ്രതിഷേധവും കേരളം കണ്ടു. അതാണ് തുപ്പൽ പ്രതിഷേധം. എന്താണ് കോൺഗ്രസേ ഇതൊക്കെ. കേരളം ഒന്നടങ്കം കോൺഗ്രസിനോട് ഇപ്പോൾ അതാണ് ചോദിക്കുന്നത്. വിഡി സതീശന് വേണ്ടി അനൂലികൾ സ്ഥാപിച്ച ഫ്ലെക്സിലാണ് കോൺഗ്രസ് പ്രവർത്തകൻ തുപ്പി പ്രതിഷേധിച്ചത്.
ഇവൻ വെറും കള്ളനാണെന്നാണ് കോൺഗ്രസ് പ്രവർത്തകൻ വി ഡി സതീശനെതിരെ പറഞ്ഞത്. ഇവനൊന്നും ഒരിക്കലും മുഖ്യമന്ത്രിയാകിലിലെന്നും വൃത്തികെട്ടവനാണെന്നും ഉൾപ്പെടെ പറയുന്നു. എന്തൊക്കെയാണ് ഈ കോൺഗ്രസിൽ നടക്കുന്നത്. കേരളം കാണാത്ത പ്രതിഷേധങ്ങളാണ് കേരളത്തിൽ ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ അവരുടെ നേതാക്കൾക്കെതിരെ തന്നെ നടത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

