തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു; സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ

malappuram asha workers

സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തി. തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച് ഓണറേറിയം കൊടുത്തു തീർത്തതിനായിരുന്നു പ്രവർത്തകരുടെ സന്തോഷ പ്രകടനം. ഓണറേറിയത്തിന് വച്ച ഉപാധികൾ ഒഴിവാക്കുക, ഓണറേറിയം ഉടൻ വിതരണം ചെയ്യുക, സർവ്വേ യിലെ ഒടിപി സംവിധാനം ഒഴിവാക്കുക, ഓണറേറിയം 15000 രൂപ ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഫെബ്രുവരി ആറിന് സിഐടിയു സമരം സംഘടിപ്പിച്ചത്.

ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കൊടുവിൽ ആവശ്യങ്ങൾ അംഗീകരിച്ചു. ഡിസംബർ മാസം വരെയുള്ള ഓണറേറിയം അക്കൗണ്ടുകളിൽ എത്തുകയും ചെയ്തു. ഇപ്പോൾ നടക്കുന്ന സമരം പ്രത്യേക രാഷ്ട്രീയ താൽപ്പര്യങ്ങളുടെ ഭാഗമായി കരിവാരിത്തേയ്ക്കുന്നതാണെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെപി വിജയ, സെക്രട്ടറി വിപി ഭവിത എന്നിവർ പറഞ്ഞു.

ALSO READ: ‘ഐ ടി നിക്ഷേപത്തിനുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും’; ആഗോള ഐ ടി വ്യവസായ മേഖലയിലെ പ്രഗത്ഭരുമായി സംവദിച്ച് മുഖ്യമന്ത്രി

NEWS SUMMARY: The workers’ demand was accepted; Malappuram District Asha Workers CITU Union congratulated the Government and Health Minister

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News