വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനം: സ്പോട്ട് അഡ്മിഷൻ

spot admission

2025-26 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജുകളിലെ വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 10 മുതൽ 14 വരെ അതാതു സ്ഥാപനങ്ങളിൽ വച്ച് നടത്തും. വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനം നടത്തുന്നതിന് പുതുതായി അംഗീകാരം ലഭിച്ചിട്ടുള്ള പോളിടെക്നിക് കോളേജുകളിലേയ്ക്കും അപേക്ഷകൾ സമർപ്പിക്കാം. വിശദ വിവരങ്ങൾ www.polyadmission.org/wp ൽ ലഭ്യമാണ്.

Also read: പ്രീ പ്രൈമറി അധ്യാപികയുടെ ഒഴിവിലേക്ക് സ്ഥിര നിയമനം

അപേക്ഷകർ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാം.

മതിയായ അപേക്ഷകൾ ലഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളിലേയ്ക്ക് നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ജൂലൈ 9 വരെ ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്കക്ക് അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org വെബ്സൈറ്റിലെ Vacancy Position ലിങ്ക് വഴി അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News