ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; ദുബായ് മുന്നിൽ

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബൈ വിമാനത്താവളം ഒന്നാമത് .അമേരിക്കയിലെ അറ്റ്ലാന്റ വിമാനത്താവളത്തെ പിന്തള്ളിയാണ് ദുബൈയുടെ ഈ നേട്ടം.ജനുവരിയുടെ തുടക്കത്തിൽ 50 ലക്ഷത്തിലേറെ യാത്രക്കാർ ദുബൈ വിമാനത്താവളം ഉപയോഗിച്ചു എന്നാണ് റിപ്പോർട്ട്.

ALSO READ: മോദി സര്‍ക്കാരിന് കേരളത്തോട് തീര്‍ത്താല്‍ തീരാത്ത പക: എം സ്വരാജ്

ഏവിയേഷൻ ഏജൻസിയായ ഒ.എ.ജി പുറത്തുവിട്ട റാങ്കിങ് റിപ്പോർട്ടിലാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.47 ലക്ഷം സീറ്റുകൾ കൈകാര്യം ചെയ്ത അന്റലാന്റ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ALSO READ: പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം വിദ്യാഭ്യാസ സെമിനാർ; ദിലീപ് കൈനിക്കര ഐഎഎസ്‌ കുട്ടികളും രക്ഷിതാക്കളും ആയി സംവദിക്കും
കഴിഞ്ഞ വർഷം ദുബൈ രണ്ടാം സ്ഥാനത്തായിരുന്നു. കോവിഡിന് മുമ്പ് 2019 ൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. 2023ലെ ഒ.എ.ജിയുടെ വാർഷിക കണക്കിലും ദുബായിക്കായിരുന്നു ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റാങ്കിങ്. പോയവർഷം 5.65 കോടി സീറ്റുകളാണ് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News