ലുലു മോളില്‍ ഇനി ലോകോത്തര കരകൗശലവസ്തുക്കളും

കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ വില്പനശാല ലുലു മോളില്‍ തുറക്കുന്നു. ക്രാഫ്റ്റ്‌സ് വില്ലേജിലെ കരകൗശലവിദഗ്ദ്ധര്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കു പുറമെ ബൗദ്ധികവെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരുമായ യുവതീയുവാക്കള്‍ നിര്‍മ്മിക്കുകയും അവര്‍തന്നെ നടത്തുന്ന കോഴിക്കോട് സര്‍ഗ്ഗശേഷി ഷോറൂമിലൂടെ വില്‍ക്കുകയും ചെയ്യുന്ന കലാസൃഷ്ടികളും കേരളീയ കരകൗശലവസ്തുക്കളുടെ വിഭാഗത്തില്‍ ഉണ്ടാകും.

Also Read : 9 മാസത്തിനുള്ളില്‍ 24 ലക്ഷം രൂപ; കൊച്ചിയിലെ ഷീ ലോഡ്ജ് വമ്പന്‍ ഹിറ്റിലേക്ക്

കൂടാതെ, രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള സവിശേഷതയാര്‍ന്ന കരകൗശലയിനങ്ങളും ഇവിടെ വാങ്ങാന്‍ കിട്ടും. ഉപഹാരങ്ങള്‍ക്കും സുവനീറുകള്‍ക്കും പറ്റുന്ന ഭംഗിയും സര്‍ഗ്ഗാത്മകതയും കരവിരുതും ലോകത്തെ വിവിധ സംസ്‌ക്കാരങ്ങളും സമന്വയിക്കുന്ന കലാവസ്തുക്കളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരമാണ് ക്രാഫ്റ്റ്‌സ് വില്ലേജ് ഇവിടെ ഒരുക്കുന്നത്.

രാവിലെ 11-ന് ക്രാഫ്റ്റ്‌സ് വില്ലേജിന്റെ പുനരുദ്ധാരണത്തിനു മുന്‍കൈ എടുത്ത മുന്‍ ടൂറിസം സഹകരണ മന്ത്രികൂടിയായ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ വില്പനശാല ഉദ്ഘാടനം ചെയ്യും. സിനിമാനടി ശരണ്യ മോഹന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റും പൊതുപ്രവര്‍ത്തകയും ആയ ഭാഗ്യലക്ഷ്മി എന്നിവര്‍ വിശേഷാല്‍ അതിഥികളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News