ഇംഗ്ലണ്ടിന് ആശ്വാസ ജയം, നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിന് തകര്‍ത്തു

സെമി കാണാതെ പുറത്തായ ഇംഗ്ലണ്ടിന് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ 160 റണ്‍ ജയം. ഈ ലോകകപ്പില്‍ ലോക ചാമ്പ്യന്‍മാരുടെ രണ്ടാമത്തെ ജയമാണിത്. ആറ് കളി തോറ്റു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്സിന്റെ സെഞ്ചുറി മികവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്ണെടുത്തു. സ്റ്റോക്സ് 84 പന്തില്‍ 108 റണ്ണാണ് നേടിയത്. ആറുവീതം സിക്സറും ഫോറും ഉള്‍പ്പെട്ടു. ഏഴാംവിക്കറ്റില്‍ ക്രിസ് വോക്സുമായി (45 പന്തില്‍ 51) ചേര്‍ന്നാണ് സ്റ്റോക്സ് ഇംഗ്ലണ്ടിന് മികച്ച സ്‌കോറൊരുക്കിയത്. നെതര്‍ലന്‍ഡ്സ് 37.2 ഓവറില്‍ 179 റണ്ണിന് പുറത്തായി.

READ ALSO:ബ്രസീൽ താരം നെയ്മറിന്റെ വീട് കൊള്ളയടിച്ചു; കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

തോല്‍വിയോടെ ഡച്ചുകാരുടെ നേര്‍ത്ത സാധ്യതയും അവസാനിച്ചു.ഇംഗ്ലണ്ടിനായി മൊയീന്‍ അലിയും ആദില്‍ റഷീദും മൂന്നുവീതം വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന് അവസാനകളിയില്‍ പാകിസ്ഥാന്‍ എതിരാളി. 11നാണ് മത്സരം.

READ ALSO:കേരളീയത്തില്‍ ഏഴ് ദിവസം കൊണ്ട് 1.36 കോടി; വില്‍പ്പനയില്‍ ചരിത്രമെഴുതി കുടുംബശ്രീ സ്റ്റാളുകള്‍; അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News