വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ്: മുംബൈയിൽ ആലോചന യോഗം ചേർന്നു

world malayalee council

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസിന് മുന്നോടിയായി മുംബൈയിൽ ആലോചന യോഗം ചേർന്നു.  ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ ബാബു സ്റ്റീഫൻ അടക്കം രാജ്യത്തിൻറെ വിവിധ  മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. എസ്.എസ്.സി എച്ച്.എസ്.സി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

മുപ്പത് വർഷം പിന്നിടുന്ന വേൾഡ് മലയാളി കൗൺസിലിന്റെ  ഗ്ലോബൽ കോൺഫറൻസിന് മുന്നോടിയായാണ് മുംബൈ പ്രോവിന്സിന്റെ ആഭിമുഖ്യത്തിൽ  ആലോചന യോഗം സംഘടിപ്പിച്ചത് . ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ ബാബു സ്റ്റീഫൻ അടക്കം രാജ്യത്തിൻറെ വിവിധ  മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. 

ALSO READ: സംഘർഷം നടക്കുന്ന മുർഷിദാബാദ് സന്ദർശിക്കാൻ എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ

വേൾഡ് മലയാളി കൗൺസിൽ വർഷം തോറും നൽകി വരുന്ന എസ്.എസ്.സി എച്ച്.എസ്.സി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പ്രഖ്യാപനവും ചടങ്ങിൽ നടന്നു. കൂടാതെ തുടർ പഠനത്തിനായി  സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ട സഹായങ്ങളും വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ്  പ്രസിഡന്റ് കെ കെ നമ്പ്യാർ വാഗ്ദാനം ചെയ്തു .  85 ശതമാനത്തിന് മുകളിൽ മാർക്കുള്ള കുട്ടികൾക്കാണ് സംഘടനയുടെ സഹായ വാഗ്ദാനം . 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News