
വേള്‍ഡ് മോന്യുമെന്റ്‌സ് ഫണ്ട് (WMF) സാംസ്കാരിക പൈതൃകങ്ങളുടേയും, വാസ്തുവിദ്യയുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് വേള്‍ഡ് മോന്യുമെന്റ്‌സ് ഫണ്ട്. ഓരോ രണ്ടുവര്‍ഷവും അപകടാവസ്ഥയിലുള്ള ലോകത്തിലെ 25 പൈതൃക സ്ഥാനങ്ങളെ ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കുന്ന പതിവ് വേള്‍ഡ് മോന്യുമെന്റ്‌സ് ഫണ്ടിനുണ്ട്.
ഇത്തവണത്തെ വേള്‍ഡ് മോന്യുമെന്റ്‌സ് വാച്ച് പട്ടികയിൽ ഭൂമിയിൽ നിന്നുള്ള സ്ഥലങ്ങൾ മാത്രമല്ല അങ്ങ് ആകാശത്തെ ചന്ദ്രനും ഉൾപ്പെട്ടിട്ടുണ്ട്. 2025-ലെ വേള്‍ഡ് മോന്യുമെന്റ്‌സ് വാച്ച് പട്ടികയിലാണ് അമ്പിളി അമ്മാവനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Also Read: ചാറ്റ് ജിപിടിക്ക് ഒത്ത എതിരാളിയുമായി ചൈന! സിലിക്കണ്‍ വാലി വിയര്‍ക്കും!
മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അവശേഷിപ്പുകൾ സംരക്ഷിക്കണം അത് കൊണ്ടാണ് പട്ടികയിൽ ചന്ദ്രനെ ഉൾപ്പെടുത്തിയത് എന്നാണ് ഡബ്ല്യു എം എഫ് പട്ടികയിൽ ഭൂമിയുടെ ഉപഗ്രഹത്തെ ഉൾപ്പെടുത്തിയതിനെ പറ്റിയുള്ള വിശദീകരണം.
ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയതിന്റെ ശേഷിപ്പുകൾ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും, പട്ടികയിൽ ഉൾപ്പെടുത്തിയതിലൂടെ ചന്ദ്രന്റെ പൈതൃകത്തെ കുറിച്ച് അവബോധമുണ്ടാക്കാൻ അത് സഹായിക്കുമെന്നും ഡബ്ല്യു എം എഫ് പറയുന്നു.
Also Read: ആകാശത്ത് പരേഡിനൊരുങ്ങി ഗ്രഹങ്ങൾ അറിയാം പ്ലാനെറ്റ് പരേഡ് എന്ന പ്രതിഭാസത്തെ പറ്റി
അമേരിക്കയുടെ അപ്പോളോ 11 ദൗത്യത്തിൽ ചന്ദ്രനിൽ എത്തിയ നീൽ ആംസ്ട്രോങിന്റെ കാല്‍പ്പാട് ചന്ദ്രനിൽ ഇപ്പോഴും ഉണ്ടെന്നും. അപ്പോളോ 11 ദൗത്യത്തിന്റെ പല അവശിഷ്ഠങ്ങളും ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ വസ്തുക്കളും അവിടെയുണ്ടെന്നാണ് ഡബ്ല്യു എം എഫ് അവകാശപ്പെടുന്നത്.
ഭൂമിയിൽ മാത്രമല്ല ഭൂമിക്ക് പുറത്തുള്ള പൈതൃകങ്ങളെ സംരക്ഷിക്കേണ്ടതും അതിനായി എല്ലാവരും സഹകരിച്ചുള്ള സജീവമായ പദ്ധതികളുടെ ആവശ്യകത അറിയിക്കുന്നതുമാണ് ചന്ദ്രനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡബ്ല്യു എം എഫ് പ്രസിന്റും സി ഇ ഒയുമായ ബെനെഡിക്ട് മോണ്ട്‌ലോര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here