ജര്‍മനിയിലെ മേയറെ കുത്തിക്കൊല്ലാന്‍ ശ്രമം; കഴുത്തിലും വയറിലും കുത്തേറ്റ ഐറിസ് സ്സാള്‍സറിന്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍

German mayor

പടിഞ്ഞാറന്‍ ജര്‍മനിയിലെ മേയറെ കുത്തിക്കൊല്ലാന്‍ ശ്രമം. പടിഞ്ഞാറന്‍ ജര്‍മനിയിലെ ഹെര്‍ഡെക്കെ നഗരത്തിലെ നിയുക്ത മേയറും 57കാരിയുമായ ഐറിസ് സ്സാള്‍സറിനെയാണ് വീടിന് മുന്നില്‍ വെച്ച് ഒരു സംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കഴുത്തിലും വയറിലും കുത്തേറ്റ ഐറിസ് തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ലെങ്കിലും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

Also Read : മരണം നിഴലിക്കുന്ന അരക്ഷിത ജീവിതം പേറേണ്ടിവന്നവര്‍ ! ചോരയിറ്റുന്ന ശരീരവുമായി നിലവിളിക്കുന്ന പിഞ്ചുകുഞ്ഞിന്റെ രൂപമാണ് ഇന്ന് ഗാസയ്ക്ക്

സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ നേതാവായ ഐറിസ് സ്സാള്‍സറിന്‍ കഴിഞ്ഞ മാസം 28നാണ് മേയറായി തെരഞ്ഞെടുക്കപ്പെടുകയും നവംബര്‍ ഒന്നിന് ചുമതലയേല്‍ക്കാനിരിക്കെയുമായിരുന്നു. അതിനിടയിലാണ് ആക്രമണം.

ഒരു സംഘം അക്രമികള്‍ മേയറുടെ കഴുത്തിലും വയറിലും കുത്തുകയായിരുന്നു. വീടിന് സമീപത്ത് നില്‍ക്കെ മേയര്‍ ഐറിസ് സ്സാള്‍സറിന്‍ കുത്തേറ്റ് നിലത്തുവീ‍ഴുകയായിരുന്നു. തുടര്‍ന്ന് ഐറിസ് സ്സാള്‍സറിന്‍ ഇഴഞ്ഞെത്തിയാണ് വീട്ടില്‍ അഭയം തേടിയതെന്ന് മകന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News