റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്‌ക്കെതിരെ ട്രംപ് ചുമത്തുന്ന അധിക തീരുവ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയായി മാറുമെന്ന് മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ.
ട്രംപിന്റെ ഈ തീരുമാനം ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കും. അമേരിക്കയ്‌ക്കെതിരെ ഈ രാജ്യങ്ങൾ ഒന്നിക്കും. ഇത് വൻ തിരിച്ചടി സൃഷ്ടിക്കും. ജോൺ ബോൾട്ടൻ പറഞ്ഞു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ALSO READ: ട്രംപിന്റെ താരിഫ് യുദ്ധം; ഇന്ത്യന്‍ വാഹനവിപണിക്ക് കോടികളുടെ നഷ്ടമുണ്ടായേക്കും
“തീരുവ വർധന യുഎസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം ഫലം ആണ് നൽകുന്നത്. റഷ്യയിൽനിന്നും ചൈനയിൽനിന്നും ഇന്ത്യയെ അകറ്റാനായി യുഎസ് പതിറ്റാണ്ടുകളായി ശ്രമിക്കുകയായിരുന്നു. ഈ നീക്കത്തെയും തീരുവ നടപടി ദുർബലപ്പെടുത്തും. ഈ നീക്കം യുഎസിന് വൻ തിരിച്ചടിയാകും. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയത് യുഎസിന്റെ പ്രധാന ലക്ഷ്യത്തെ തന്നെ ദുർബലപ്പെടുത്തി”. ബോൾട്ടൻ പറഞ്ഞു.
ട്രംപിന് ചൈനയോടും മൃദു സമീപനമാണെന്നും ബോൾട്ടൻ ആരോപിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

