പുകയില ഉപഭോഗം കാരണം മരിക്കുന്നത് വർഷം 80 ലക്ഷം പേർ; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ലോകാരോഗ്യ സംഘടന എല്ലാവർഷവും മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണ് പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം.

പുകയില പുകയിലജന്യരോഗങ്ങൾ വഴി ഒരു വർഷം ലോകത്തിൽ ശരാശരി എൺപത് ലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

പുകയില ഉപയോഗിക്കുന്നവർക്ക് പുക ശ്വസിക്കുന്നവർക്കും ഇത് രോഗം വരുത്തിവയ്ക്കുന്നു.

ഇന്ന് ലോകത്ത് ഒരു ദിവസം ഏതാണ്ട് പതിനായിരം പേർ, അതായത് ഒരു വർഷം 50 ലക്ഷം പേർ പുകയിലജന്യ രോഗങ്ങൾകൊണ്ട് മരിച്ചുവീഴുന്നു. അതായത് ശരാശരി ഒരു ദിവസം പതിനാലായിരത്തോളം ആളുകളായ് പുകയില ഉപഭോഗത്താൽ മരണപ്പെടുന്നത് എന എന്നർത്ഥം

പുകയില കാരണം ബാധിക്കുന്ന പ്രധാന രോഗങ്ങൾ

പുകയില ഉപയോഗം അർബുദമുണ്ടാക്കുന്നു. ഹൃദ്രോഗത്തിന് കാരണമാവുന്നു. ശ്വാസകോശങ്ങളെ ബാധിക്കുന്നു. പക്ഷാഘാതത്തിന് വഴിവയ്ക്കുന്നു.ഞരമ്പ് സംബന്ധമായ രോഗങ്ങൾക്ക് ഇട നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News