പല്ല് കാട്ട്യേ…! ‘സന്തോഷകരമായ ഒരു വായ സന്തോഷകരമായ ജീവിതമാണ്’: മനോഹരമായി പുഞ്ചിരിക്കൂ…

World Oral Health Day

ന്ന്‌ മാർച്ച് 20 ലോക ഓറൽ ഹെൽത്ത് ഡേ, “സന്തോഷകരമായ ഒരു വായ സന്തോഷകരമായ ജീവിതമാണ്” എന്നതാണ് ഈ ദിവസം നമ്മളെ ഓർമിപ്പിക്കുന്നത്. നാം ഓരോരുത്തരുടെയും ശാരീരിക മാനസിക ആരോഗ്യത്തിൽ വായയുടെ പങ്ക് പ്രധാനമാണ് എന്ന് എല്ലാവരും തിരിച്ചറിയുക കൂടി വേണം. നമ്മുടെ പല്ലുകളും മോണയും സംരക്ഷിക്കേണ്ടത് മനോഹരമായ ഒരു പുഞ്ചിരി നൽകാനായി മാത്രമല്ല. പൊതു ആരോഗ്യത്തിന്റെ ഭാഗം കൂടിയാണ്.

Also read: പ്ലാനൊക്കെ കൊള്ളാമായിരുന്നു പക്ഷെ ഒത്തില്ല; മധ്യപ്രദേശിൽ സിനിമാ സ്റ്റൈൽ ജയിൽ ചാട്ടം, ഒടുക്കം പൊലീസ് തൂക്കി

ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് വായിൽ ഉണ്ടാകുന്ന രോഗങ്ങൾ, എന്നിരുന്നാലും അവ പലപ്പോഴും അവഗണിക്കപ്പെടുന്നു. കൃത്യമായ പരിചരണം മാത്രം മതി പല ദന്തപ്രശ്നങ്ങളെയും തടയാൻ. എങ്കിലും പലപ്പോഴും വായയുടെ ആരോഗ്യം നമ്മൾ നിസാരമായി കാണും. പിന്നീട് സങ്കീർണ്ണമായ ചികിത്സാ ഘട്ടങ്ങളിലേയ്ക്ക് എത്തുകയും ചെയ്യും.

Also read: ജനത്തിന് ഇരുട്ടടി: പാചകവാതക ക്ഷാമത്തിന് പിന്നാലെ പെട്രോൾ വിലയും കൂട്ടി കേന്ദ്രം

ചികിത്സയുടെ ചിലവിനൊപ്പം വേദനയും അസ്വസ്ഥതയും നിമിത്തം മാനസികമായും ശാരീരികമായും പ്രശ്നത്തിലാകും. ഭക്ഷണം കഴിക്കാനും ഉറങ്ങാനുമൊന്നും ആയില്ലെങ്കിൽ പിന്നെ മാനസികമായും ശാരീരികമായും നമ്മൾ ക്ഷീണിക്കുമല്ലോ? പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ ഉള്ളവരാണെങ്കിൽ പറയുകയും വേണ്ട. എന്ന് മാത്രമല്ല ചികിത്സ വൈകിയാൽ പല ദന്ത പ്രശ്നങ്ങളും അനുബന്ധ രോഗങ്ങളിലേക്ക് നയിക്കാം.അതിനാൽ സന്തോഷകരമായ ഒരു ജീവിതാവസ്ഥയ്ക്ക് ആരോഗ്യകരമായ വായ അത്യാവശ്യമാണ് .

Also read: ഹൃദ്യം ഈ വാക്കുകള്‍! ‘ഒ ആർ കേളു രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കുന്ന ഒരാള്‍’; ഫാദർ വർഗീസ് മറ്റമന

വളരെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

*ദിവസത്തിൽ രണ്ടുതവണ പല്ല് തേയ്ക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ കാര്യം. മൃദുവായ ടൂത്ത് ബ്രെഷ് തിരഞ്ഞെടുക്കുക. ഉറങ്ങാൻ പോകുന്നതിനുമുമ്പ് പല്ല് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്.
ഫ്ലോസിംഗ് കൂടി ശീലിക്കുക. ബ്രെഷിന് എത്താൻ കഴിയാത്ത പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഭക്ഷണം നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. വായയും പല്ലും വൃത്തിയാക്കുന്നത്പോലെ തന്നെ നാവും വൃത്തിയാക്കാൻ മറക്കണ്ട.

*വായയുടെ ആരോഗ്യത്തിൽ ഭക്ഷണക്രമവും ഒരു വലിയ പങ്ക് വഹിക്കുന്നു. അമിതമായ പഞ്ചസാരയും അസിഡിറ്റി ഉള്ള ഭക്ഷണവും പല്ലുകൾ കേടുവരുത്താം. അത്തരം ഭക്ഷണങ്ങൾ കുറയ്ക്കുക, പല്ലിന് മാത്രമല്ല നമ്മുടെ പൊതുവായ ആരോഗ്യത്തിനും അത് തന്നെയാണ് വേണ്ടത്. പകരം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ ഇങ്ങനെ ഒരു സമീകൃതാഹാരം രോഗസാധ്യത ഗണ്യമായി കുറയ്ക്കും. ആവശ്യത്തിന് വെള്ളം കുടിക്കുക,ഇത് വായ വൃത്തിയാക്കാനും ഉമിനീർ ഒഴുക്ക് നിലനിർത്താനും ദോഷകരമായ ആസിഡുകളെ നിർവീര്യമാക്കാനും സഹായിക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം പുകയില പൊലുല്ല ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം മറ്റ് അവയവങ്ങളെ ബാധിക്കുന്നപോലെ തന്നെ വായയ്ക്കും ദോഷകരമാണ് .

Also read: വത്തിക്കാൻ പ്രതിനിധിക്ക് യാത്രയയപ്പ് നൽകി കേരളം

*വായയിൽ /പല്ലുകൾക്ക് പ്രത്യേക വേദനയോ പുളിപ്പോ ബുദ്ധിമുട്ടുകളോ ഇല്ല എങ്കിലും ആറുമാസങ്ങൾക്കിടയിൽ ഒരു ദന്തരോഗവിദഗ്ദ്ധനെ സന്ദർശിക്കുന്നത് വളരെ പ്രധാനമാണ്. പതിവ് പരിശോധനകൾ ,വരാൻ പോകുന്ന പ്രശ്നങ്ങൾ കണ്ടെത്താനും അവ വഷളാകുന്നത് തടയാനും സഹായിക്കും.

ചെറുപ്പം മുതലേ വായയുടെ ശുചിത്വ രീതികൾ വളർത്തിയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് പിന്നീടുള്ള ജീവിതത്തിലെ നിരവധി ദന്ത പ്രശ്നങ്ങൾ തടയാൻ സഹായിക്കും. അതിനാൽ കുഞ്ഞുങ്ങളോട് വായയുടെ ശുചിത്വം പ്രധാനമെന്ന് പഠിപ്പിക്കുക. ലോക വദനാരോഗ്യ ദിനമായ ഈ ദിവസം വായ വൃത്തിയായി സൂക്ഷിക്കും എന്നൊരു തീരുമാനത്തിലേക്ക് എത്തൂ. നമ്മുടെ ചില ദൈനംദിന ശീലങ്ങൾ – ശരിയായി ബ്രഷ് ചെയ്യുക, വിവേകത്തോടെ ഭക്ഷണം കഴിക്കുക, ലഹരി ഒഴിവാക്കുക – ആരോഗ്യകരമായ പുഞ്ചിരിയും സന്തോഷകരമായ ജീവിതവും ഉറപ്പാക്കുന്നതിന് സഹായിക്കും.

ഡോ. തീർത്ഥ ഹേമന്ദ്
ചീഫ് ദന്തൽ സർജൻ
തീർത്ഥാസ് ടൂത്ത്‌ അഫയർ ഏറ്റുമാനൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News