ഈ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ 192 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

സിംഗപ്പൂര്‍ ലോക പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു . ഇനി വിസയില്ലാതെ സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 192 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകും. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ എന്നിവയാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം പങ്കിടുന്നത്. ഈ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 190 സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും. 199 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളുടെ വിസ രഹിത പ്രവേശനമാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക റാങ്കിങ്ങിനായി തെരഞ്ഞെടുക്കുന്നത്. വിസ ആവശ്യമില്ലെങ്കില്‍ ആ പാസ്പോര്‍ട്ടിന് 1 സ്‌കോര്‍ ലഭിക്കും. ഇതനുസരിച്ചാണ് റാങ്കിങ് നല്‍കുന്നത്.

Also Read: ആക്സിലറേറ്റര്‍ കൂട്ടി കൊടുത്താൽ മതി, കുറയ്ക്കണമെന്ന് പറഞ്ഞുതന്നില്ല, താനും അതുവിട്ടുപോയി അപകടത്തെ കുറിച്ച് മേഘ്‌ന

കഴിഞ്ഞ അഞ്ച് തവണയും ആദ്യ സ്ഥാനം നിലനിര്‍ത്തിയ ജപ്പാൻ ഇത്തവണ മൂന്നാം സ്ഥാനമാണ്. ജപ്പാനോടൊപ്പം ഓസ്‌ട്രേലിയ, ഫിന്‍ലന്റ്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, സൗത്ത് കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണുള്ളത്.

80ാംസ്ഥാനത്തുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 57 സ്ഥലങ്ങളാണ് സന്ദര്‍ശിക്കാന്‍ അനുമതി. ഇന്ത്യയ്‌ക്കൊപ്പമെത്തിയ മറ്റ് രാജ്യങ്ങൾ സെനഗലും ടോഗോയുമാണ് . യഥാക്രമം 101, 102, 103 റാങ്കുകള്‍ നേടി സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ഏറ്റവും പിന്നിലുള്ളത്.

Also Read: വിളവെടുക്കാറായ തക്കാളിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel