മതസൗഹാര്‍ദ്ധ വാരാചരണം; ലോകസമാധാന ഉച്ചകോടി 10 മുതല്‍ തിരുവനന്തപുരത്ത്

ഐക്യരാഷ്ട്രസഭയുടെ മതസൗഹാര്‍ദ്ധവാരാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 10,11 തീയതികളില്‍ തിരുവനന്തപുരത്ത് ലോകസമാധാന ഉച്ചകോടി നടക്കും. ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൈക്കാട് കെ.കെ. എം ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ഉച്ചകോടിയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സാമി ഗുരുരത്നം ജ്ഞാന തപസ്വി നിര്‍വഹിക്കും. എം.പി റാം ചന്ദര്‍ ജംഗ്ര ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.

‘ഏകത്വം, സമാധാനത്തിന്റെ ശക്തി, മാനവികതയുടെ സുസ്ഥിര വികസനം പുനര്‍നിര്‍വചിക്കുക’ തുടങ്ങിയ വിഷയങ്ങളെ മുന്‍നിര്‍ത്തി നടക്കുന്ന പരിപാടി, യുണൈറ്റഡ് റിലീജിയസ് ഇനിഷേറ്റീവ് ( യു ആര്‍ഐ) സൗത്ത് ഇന്ത്യ റീജിയന്‍, വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ന്യൂയോര്‍ക്ക്, ഇന്റര്‍ഫെയിത്ത് ഡയലോഗ് ഫോര്‍ സസ്റ്റൈനബിള്‍ ഡെവല്പ്മെന്റ് ഗോള്‍സ് ( IRD4SDG), ശാന്തിഗിരി ആശ്രമം, മദ്രാസ് യൂണിവേഴ്സിറ്റി, കോസ്മിക് കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.

Also Read : മകനെ തന്നില്‍ നിന്ന് അകറ്റി, സ്വത്തുക്കള്‍ കൈക്കലാക്കാൻ ശ്രമിച്ചു: പങ്കാളിക്കെതിരായ അച്ഛന്റെ പരാതിയിൽ പ്രതികരിച്ച് ജഡേജ

രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ചയാകും. സര്‍വ്വമത സൗഹാര്‍ദ്ധവും ലോകസമാധാനവും ലക്ഷ്യമിടുന്ന വിഷയാവതരണങ്ങള്‍ക്കും പാനല്‍ ചര്‍ച്ചകള്‍ക്കും പുറമെ മതസൗഹാര്‍ദ്ധ പ്രാര്‍ത്ഥനകളും വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും. ആത്മീയ- സാമൂഹിക- സാംസ്‌കാരിക-ഗവേഷണ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ഉച്ചക്കോടിയില്‍ വിഷയാവതണം നടത്തും.

2010ലാണ് ലോകമെമ്പാടും സര്‍വമതസൗഹാര്‍ദ്ധ വാരാചരണത്തിനായി യു.എന്‍. ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയത്. തുടര്‍ന്ന് എല്ലാവര്‍ഷവും ഫെബ്രുവരി 1 മുതല്‍ 7 വരെ ലോകമതസൗഹാര്‍ദ്ധവാരമായി ആചരിച്ചുവരുന്നു. ജനങ്ങള്‍ക്കിടയില്‍ പരസ്പര ധാരണയും ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത വിശ്വാസങ്ങളും മതങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞുകൊണ്ട്, സര്‍വമത സൗഹാര്‍ദ്ധത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും വിശ്വാസ ഭേദമന്യേ ജനങ്ങള്‍ തമ്മിലുള്ള ഐക്യം പ്രോത്സാഹിപ്പിക്കുകയുമാണ് ലോക സമാധാന ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News