ഗണിത വിസ്മയത്തൻ്റെ ‘3.14 ‘; ഇന്ന് ലോക പൈ ദിനം

international pi day

ഇന്ന് ലോക പൈ ദിനം. കേവലം ഒരു സംഖ്യ എന്നതിലുപരി പ്രപഞ്ചത്തിന്റെ അളവുകളിലും നിർമ്മിതികളിലും ഒളിഞ്ഞിരിക്കുന്ന 3 .14 ഗണിതരഹസ്യത്തിന്‌ ഇന്ന് ആഗോളതലത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത്.

എന്തുകൊണ്ട് മാർച്ച 14 ?
പൈ ദിനത്തിന്റെ തിയതി തിരഞ്ഞെടുപ്പിൽ തന്നെ ഒരു ഗണിത കൗതുകമുണ്ട്. പൈയുടെ ഏകദേശമൂല്യം നമ്മൾ കണക്കാക്കുന്നത് 3.14 എന്നാണ്. ഇതിലെ ‘3’ എന്നത് വർഷത്തിലെ മൂന്നാം മാസമായ മാർച്ചും , 14 എന്നത് തീയതിയെയും സൂചിപ്പിക്കുന്നു . അതുകൊണ്ടാണ് മാർച്ച് 14 തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് 14 ന് ഉച്ചയ്ക്ക് 1: 59 : 26 സെക്കന്റിൽ പൈദിനം അതിന്റെ പൂർണ്ണതയിൽ എത്തുന്നു എന്ന് ഗണിതശാസ്ത്രജ്ഞൻമാർ പറയുന്നു. പൈ എന്ന നിഗൂഢത ഒരു വൃത്തത്തിന്റെ ചുറ്റളവും വ്യാസവും തമ്മിലുള്ള അനുപാതമാണ് .

Also read: ഡാറ്റാ അനാലിസിസ് പഠിക്കാൻ കെല്‍ട്രോണിൽ അവസരം

വൃത്തം എത്ര വലുതായാലും ചെറുതായാലും ഈ അനുപാതം എന്നും മാറ്റമില്ലാതെ തുടരുന്നു. അയ്യായിരം വർഷങ്ങൾക്ക്മുൻപ് ബാബിലോണിയക്കാരും ഈജിപ്തുകാരും ഈ സ്ഥിരാങ്കത്തെകുറിച്ച് പൈയുടെ മൂല്യം ട്രില്യൺ കണക്കിന് ദശാംശസ്ഥാനങ്ങൾ വരെ കണ്ടെത്തിക്കഴിഞ്ഞു . എങ്കിലും ഇതൊരു ‘ അപരിമേയ സംഖ്യ ‘ ആയതിനാൽ ഇതിന്ഒരവസാനം ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല .
എഞ്ചിനീയറിംഗ് , ആസ്ട്രോമണി ,കംപ്യൂട്ടർ സയൻസ് തുടങ്ങി ആധുനിക ലോകത്തിന്റെ എല്ലാ മേഖലകളിലും പൈയുടെ സാന്നിധ്യമുണ്ട്. നിഗൂഢതകൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഈ സംഖ്യ മനുഷ്യബുദ്ധിയുടെയും പ്രതീകം കൂടിയാണ്. കണക്കിനെ വെറുക്കുന്നവർക്ക്പോലും കൗതുകമായി ഈ ‘ 3.14 ‘ എന്നും നിലനിൽക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News