
നിർമിത ബുദ്ധി (എ ഐ) ലോക ജനസംഖ്യയും കുറയ്ക്കുമെന്ന് വിദഗ്ധർ. നിലവിൽ 800 കോടിയിലേറെയുള്ള ജനസംഖ്യ 2300 ആകുമ്പോഴേക്കും പത്ത് കോടിയിലേക്ക് ചുരുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ടെര്‍മിനേറ്റര്‍ ശൈലിയിലുള്ള ന്യൂക്ലിയര്‍ ഹോളോകോസ്റ്റ് മൂലമല്ല, മറിച്ച് നമ്മുടെ ജോലികള്‍ മാറ്റിസ്ഥാപിക്കുന്ന എ ഐ വഴിയാണ് ജനസംഖ്യാ തകര്‍ച്ച സംഭവിക്കുക. യു എസ് ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകൻ സുഭാഷ് കാക്ക് ആണ് ഈ പ്രവചനം നടത്തിയത്.
കമ്പ്യൂട്ടറുകളോ റോബോട്ടുകളോ ഒരിക്കലും ബോധമുള്ളവരായിരിക്കില്ലെന്നും നമ്മള്‍ ചെയ്യുന്നതെല്ലാം അവ അക്ഷരാര്‍ഥത്തില്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ നാം ചെയ്യുന്ന മിക്ക കാര്യങ്ങളും മാറ്റിസ്ഥാപിക്കപ്പെടുമെന്നും കൃത്രിമബുദ്ധിയുടെ യുഗം എന്ന പുസ്തകത്തിൻ്റെ രചയിതാവ് കൂടിയായ സുഭാഷ് പറയുന്നു.
Read Also: വൈദ്യുതി ഉത്പാദിപ്പിച്ച് ‘ശ്വസിക്കാൻ’ കഴിയുന്ന ബാക്ടീരിയകളെ കണ്ടെത്തി ശാസ്ത്രജ്ഞർ
തൊഴിലില്ലായ്മയാകും പ്രധാന പ്രശ്നം. തൊഴിലില്ലാത്തവരായി മാറുമെന്നതിനാൽ പ്രത്യുത്പാദനത്തിന് ആളുകള്‍ മടിക്കും. അങ്ങനെ ജനനനിരക്ക് കുറയും. ആളുകള്‍ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നില്ലെങ്കില്‍ ആഗോള ജനസംഖ്യയിൽ വലിയ തിരിച്ചടിയുണ്ടാകും. സമീപ വര്‍ഷങ്ങളില്‍ യൂറോപ്പ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ജനസംഖ്യാ കുറവ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here