ഒരു വർഷം കൊണ്ട് 777 സിനിമകൾ കണ്ടു; ലോക റെക്കോർഡ് സ്വന്തമാക്കി അമേരിക്കൻ സ്വദേശി

ഒരു വർഷം കൊണ്ട് 777 സിനിമകൾ കണ്ട് തീർത്ത അമേരിക്കൻ സ്വദേശിക്ക് ലോക റെക്കോർഡ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 2022 ജൂലൈ മുതൽ 2023 ജൂലൈ വരെ 365 ദിവസങ്ങൾ കൊണ്ട് ഇദ്ദേഹം 777 സിനിമകളാണ് കണ്ടുതീർത്തത്. അമേരിക്കൻ സ്വദേശിയും 32 കാരനുമായ ബഫ് സാച്ച് സ്വോപ്പ് ആണ് ഇത്തരത്തിൽ കൗതുകകരമായ ഈ നേട്ടം സ്വന്തമാക്കിയത് . മുൻപ് ഈ റെക്കോർഡ് ഫ്രാൻസിൽ നിന്നുള്ള വിൻസെന്‍റ് ക്രോൺ ആണ് സ്വന്തമാക്കിയിരുന്നത്. ഒരു വർഷം കൊണ്ട് 715 സിനിമകൾ കണ്ടുകൊണ്ടായിരുന്നു വിൻസെന്‍റ് ക്രോൺ ഈ നേട്ടം സ്വന്തം പേരിൽ ആക്കിയിരുന്നത്.

also read :തലശ്ശേരി-കുടക് അന്തർ സംസ്ഥാന പാതയിൽ സ്ത്രീയുടെ മൃതദേഹം: കഷണങ്ങളാക്കി പെട്ടിയിൽ നിറച്ച നിലയില്‍

സിനിമകളിൽ തുടങ്ങി സിനിമകളിൽ അവസാനിക്കുന്നതായിരുന്നു കഴിഞ്ഞ കുറച്ചുകാലമായി തന്‍റെ ഓരോ ദിവസമെന്ന് ബഫ് സാച്ച് ഈ നേട്ടത്തെക്കുറിച്ച് പറയുന്നത്. തനിക്ക് ഏറെ ഇഷ്ടമുള്ള വിനോദമാണ് സിനിമകൾ കാണുന്നതെന്നും ഒരു ദിനചര്യപോലെ അതിപ്പോൾ തന്‍റെ ജീവിതത്തിന്‍റെ ഭാഗമാണെന്നുമാണ് ബഫ് സാച്ച് പറയുന്നു. എല്ലാ ഭാഷകളിലും വിഭാഗങ്ങളിലും പെട്ട സിനിമകൾ താൻ കാണാറുണ്ടെന്നും സിനിമ എന്ന മാധ്യമത്തോട് തനിക്ക് വല്ലാത്തൊരു അഭിനിവേശം ആണെന്നും ഇദ്ദേഹം പറയുന്നു.

also read :സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിപ്ലവം; രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ: പ്രഖ്യാപനവുമായി മുഖ്യമന്ത്രി

അതേസമയം ഈ റെക്കോർഡ് നേടുന്നതിന്, എല്ലാ സിനിമകളും പൂർണ്ണമായും കാണുകയും സിനിമ കാണുന്ന സമയത്ത് ഭക്ഷണം കഴിക്കാനോ മൊബൈൽ ഫോണിൽ നോക്കാനോ മറ്റെന്തെങ്കിലും ജോലികൾ ചെയ്യാനോ പാടില്ലെന്നതുമാണ് ഇതുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് റഫറൻസ് ബുക്ക് പറയുന്നത്.ഇതനുസരിച്ച് സിനിമകൾ ആസ്വദിച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്നതും പാനീയങ്ങൾ കുടിക്കുന്നതും കർശനമായി വിലക്കിയിരിക്കുന്നു. ഈ നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ പ്രദർശന സമയത്തും സിനിമാ പ്രവർത്തകർ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ജോലി ചെയ്യുന്നതിനിടയിലാണ് സാച്ച് ഈ വെല്ലുവിളി ഏറ്റെടുത്തത്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 6.45 മുതൽ ഉച്ചകഴിഞ്ഞ് 2.45 വരെ അദ്ദേഹം ജോലി ചെയ്തു. അതിന് ശേഷം അദ്ദേഹം ഒരു ദിവസം മൂന്ന് സിനിമകൾ വരെ കാണുന്നതിനായി സമയം മാറ്റിവെച്ചെന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News