സക്കർബർഗിന് മുന്നിലുള്ളത് ഇലോൺ മസ്‌ക് മാത്രം; സമ്പന്നരുടെ പട്ടികയിലെ ഭീമന്മാർ ഇനി ഇവർ

elon musk

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി മാർക്ക് സക്കർബർഗ്. ഇനി ലോകത്തിലെ ഏറ്റവും വലിയ ധനികനാകാൻ മാർക്ക് സക്കർബർഗിന് മുന്നിലുള്ളത് ഇലോൺ മസ്‌ക് മാത്രമാണ്. മെറ്റയുടെ ഓഹരികൾ വലിയ രീതിയിൽ ഉയർന്നതോടെയാണ് സക്കർബർഗ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി രണ്ടാമതെത്തിയത്.മാർക്ക് സക്കർബർഗിനേക്കാൾ 50 ബില്യൺ ഡോളറിന് മുന്നിലാണ് ഇലോൺ മസ്‌ക്.ജെഫ് ബെസോസിനെക്കാൾ 1.1 ബില്ല്യൺ ഡോളറാണ് സക്കർബർഗിൻ്റെ ആസ്തി.

ALSO READ: എഫ്ഡി ഇടാൻ പ്ലാനുണ്ടോ? സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇന്ത്യ
സക്കർബർഗിൻ്റെ സമ്പത്തിൻ്റെ ഭൂരിഭാഗവും മെറ്റയിലെ അദ്ദേഹത്തിൻ്റെ ഓഹരികളിൽ നിന്നാണ് ലഭിക്കുന്നത്. മെറ്റയുടെ മികച്ച പ്രകടനവും,എഐ, ഓഗ്‌മെൻ്റഡ് റിയാലിറ്റി എന്നിവയിലേക്കുള്ള വളർച്ചയും നിക്ഷേപകരുടെ വിശ്വാസം കൂട്ടി. ഇത് സക്കർബർഗിൻ്റെ ആസ്തി കൂടാനിടയാക്കി. 206.2 ബില്യൺ ഡോളറാണ് ഉയർന്നത്. ഏകദേശം 345.5 ദശലക്ഷം ഓഹരികൾ ആണ് സക്കർബർഗിനുള്ളത്.വലിയ തിരിച്ചുവരവാണ് ഇപ്പോൾ സക്കർബർഗിനുണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News