
ജീവിതത്തിൻ്റെ തിരക്കിനിടയിൽ ചിരിക്കാൻ മറന്നവരാണോ നിങ്ങൾ. ഒന്ന് ആത്മതാർഥമായി ചിന്തിക്കൂ എപ്പോഴൊക്കെയാണ് നിങ്ങൾ മനസറിഞ്ഞ് ചിരിച്ചതെന്ന്. എപ്പോഴൊക്കെയാണ് നിങ്ങൾ സർവതും മറന്ന് ചിരിച്ചിരുന്നതെന്ന്. എന്നാൽ ചിരിക്കാൻ മറക്കരുത്. അത് നമ്മുടെ ജീവിതത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇന്ന് ലോക ചിരി ദിനമാണ്, ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാകും എന്തിനാണ് ചിരിക്കാൻ വേണ്ടി ഒരു ദിവസമെന്ന്. ചിരിക്കാൻ വേണ്ടി ഒരി പ്രത്യേക ദിനമൊന്നും ആവശ്യമില്ലെങ്കിലും ചിരിയുടെ പ്രാധാന്യം നമ്മെ ഓർമിപ്പിക്കാൻ ഇങ്ങനെയൊരു ദിവസം അത്യാവശ്യമാണ്.
ചിരി നമുക്കെങ്ങനെ ഗുണം ചെയ്യുന്നു
ചിരിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. നമ്മുടെ ശരീരത്തിലെ വില്ലനായ സ്ട്രെസിനെ കുറയ്ക്കാൻ ചിരി സഹായിക്കുന്നുണ്ട്. അതിലൂടെ ജീവിതം കൂടുതൽ ആനന്ദകരമാകുമെന്നതിൽ സംശയം വേണ്ട. സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ ഉത്പാദനം ചിരിക്കുമ്പോൾ കുറയുകയും ഹാപ്പി ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റം ചെറുതല്ല. തടി കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനുമുൾപ്പെടെ ഇത് സഹായിക്കും. പ്രതിരോധ ശേഷി കൂട്ടാനും മുഖത്തെ പേശികൾക്ക് വ്യായാമം നൽകാനും ചിരി സഹായിക്കും.
Also read: ചായ കുടിക്കാനുള്ള ബെസ്റ്റ് ടൈം ഏതാണ്? ആരോഗ്യവിദഗ്ധരുടെ നിർദേശം ഇങ്ങനെ
ചിരിക്കാൻ എന്താണ് വഴി
ചിരിക്കാൻ എന്താണ് വഴിയെന്നത് എല്ലാവരും അന്വേഷിക്കുന്നതാണ്, എങ്കിൽ ചിരിക്കാതിരിക്കാനാണ് നമുക്ക് ഒട്ടേറെ കാരണങ്ങളുണ്ടാകുക. ചിരിക്കാൻ ഒരു കാരണവും വേണ്ട എന്നതും ചിരിക്കുക എന്ന ഒറ്റ കാരണം മാത്രമേ ഉള്ളുവെന്നും നാം അറിഞ്ഞിരിക്കണം. നമ്മളെ സന്തോഷിപ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്ക് മാത്രമാണ്. ചിരി വരുന്നില്ലെങ്കിലും ചിരിക്കാൻ ശ്രമിക്കൂ… മനസിനെ പറ്റിക്കുന്നത് ചിലപ്പോഴൊക്കെ ഗുണം ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

