ലോക വന്യ ജീവി ദിനമെത്തുമ്പോള്‍… നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍!

  • അശ്വതി രമേശ്

ലോക വന്യ ജീവി ദിനം.. പ്രകൃതിയെന്ന വിസ്മയ ലോകവും വൈവിധ്യമാര്‍ന്ന സസ്യ-ജീവിസമ്പത്തും സംരക്ഷിക്കണമെന്ന് ലോകത്തെ ഓര്‍മപ്പെടുത്തുന്ന ദിനമാണ് ലോക വന്യജീവി ദിനം. എന്നാല്‍ ഇന്ന് നമ്മള്‍ നേരിടുന്ന വെല്ലുവിളി മനുഷ്യനും വന്യ ജീവികള്‍ക്കും ഇടയിലുള്ള സംഘര്‍ഷമാണ്.

ഒരു മില്ലിമീറ്ററിന്റെ പത്തുലക്ഷത്തിലൊന്നു വലുപ്പമുള്ള മൈക്കോപ്ലാസ്മ മുതല്‍ ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ നീലത്തിമിംഗലം വരെയുള്ള ചെറുതും വലുതുമായ എല്ലാ ജീവികളും വന്യ ജീവികളാണ്.

ALSO READ: ഓഹരി വിപണി തട്ടിപ്പ്; സെബി മുൻ ചെയർപേഴ്‌സൺ മാധവി പുരി ബുച്ചിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

മൃഗങ്ങള്‍ മനുഷ്യരുടെ ഉപജീവനത്തിനോ സുരക്ഷയ്ക്കോ നേരിട്ടുള്ളതും ആവര്‍ത്തിച്ചുള്ളതുമായ ഭീഷണി ഉയര്‍ത്തുമ്പോഴാണ് വന്യജീവി മനുഷ്യ സംഘര്‍ഷം സംഭവിക്കുന്നത്. ഇന്ന് ഇത് കൂടുതല്‍ പതിവായി, ഗൗരവമുള്ളതും വ്യാപകവുമായ ഒന്നായി മാറുകയും സംരക്ഷണത്തിനും വികസനത്തിനും ഒരുപോലെ ആഗോളതലത്തില്‍ ആശങ്കാജനകമാവുകയും ചെയ്യുന്നുണ്ട്.


എന്നാല്‍ രാജ്യത്ത് വന്യജീവി ആക്രമണങ്ങളില്‍ മരണം പെരുകുമ്പോഴും കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന പിടിവാശിയിലാണ് മോദിസര്‍ക്കാര്‍… 1972ലെ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ തുടര്‍ച്ചയായി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടും നിലപാടുമാറ്റത്തിന് കേന്ദ്രം തയ്യാറാകുന്നില്ല.

ALSO READ: സ്റ്റാര്‍ട്ടപ്പ് രംഗത്ത് രാജ്യത്തിന് മാതൃക; ഡിവൈഎഫ്‌ഐയുടെ യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ മവാസോ സമാപിച്ചു

അതേസമയം കടുത്ത കേന്ദ്ര അവഗണനയിലും സംസ്ഥാനത്ത് മനുഷ്യ–വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ 10 മിഷനുകള്‍ക്ക് വനം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News