
മൈക്രോസോഫ്റ്റ് കാമ്പസില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതില്‍ വിവിധ
കുറ്റങ്ങള്‍ ചുമത്തി 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൈക്രോസോഫ്റ്റ് കാമ്പസില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. ഓഗസ്റ്റ് 20നാണ് സംഭവം നടന്നത്. മൈക്രോസോഫ്റ്റ് കാമ്പസില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമാസക്തരായ പ്രതിഷേധകാര്‍ മൈക്രോസോഫ്റ്റ് സൈന്‍ ബോര്‍ഡിലും നിലത്തും ചുവന്ന പെയിന്റ് ഒഴിക്കുകയായിരുന്നു.
Also read – തുടര്‍ക്കഥയായി വംശീയാക്രമണം; അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരാനായ ഒമ്പതുകാരന് ക്രൂര മര്‍ദനം
സംഭവസമയം റെഡ്‌മോണ്ട് പൊലീസ് കാമ്പസിലുണ്ടായിരുന്നു. പൊലീസ് പ്രതിഷേധക്കാരെ നേരിടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയായിരുന്നു. തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് 18പേരെ കസ്റ്റഡിയിലെടുത്തത്.സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് എക്‌സില്‍ പങ്കുവെച്ചു.
18 arrested for various charges during a protest at Microsoft Campus
— RedmondWaPD (@RedmondWaPD) August 20, 2025
Redmond police are at the scene of a demonstration at the Microsoft campus. On Aug 20, around 12:15 p.m., Redmond officers were dispatched to a large gathering of protestors in the Microsoft courtyard.… pic.twitter.com/L4jzjsdxkT

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

