
അമേരിക്കയിലെ കാലിഫോർണിയയിൽ മയക്ക് മരുന്ന് അമിത ഉപയോഗത്തതുടർന്ന് 18 വയസ്സുകാരൻ മരിച്ചു. സാം നെൽസൺ മാസങ്ങളായി മയക്ക് മരുന്ന് ഉപയോഗത്തിന്റെ നിർദ്ദേശങ്ങൾക്കായി ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നതായി അമ്മ നെയ്ല ടർണർ സ്കോട്ട് പറഞ്ഞു.
കോളേജിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്ന നെൽസൺ കുറെ മാസങ്ങളായി രാജ്യത്തെ കടകളിലും ഗ്യാസ് സ്റ്റേഷനുകളിലും വ്യാപകമായി വിൽപ്പന നടത്തിവരുന്ന പ്ലാന്റ് ബെയ്സ്ഡ് വേദന സംഹാരിയായ ക്രാറ്റം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സെർച്ചുകൾ നടത്തിയതായി കണ്ടെത്തിയിരുന്നു. ക്രാറ്റം എത്ര അളവിലാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യത്തിന് ആദ്യം ചാറ്റ് ജിപിടി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ലെന്നും ഒരു ഡോക്ടറിന്റെ സഹായം സ്വീകരിക്കാനുമാണ് ഉത്തരം നൽകിയത്. എന്നാൽ പിന്നീട് അമിതമായ അളവിൽ ഞാൻ ഉപയോഗിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് നെൽസൺ ചാറ്റ് അവസാനിപ്പിച്ചതെന്നും നെയ്ല ടർണർ സ്കോട്ട് പറയുന്നു.
പഠന ആവശ്യങ്ങൾക്കപ്പുറം മയക്ക് മരുന്ന് ഉപയോഗത്തിനുള്ള ഉപദേശങ്ങളും ചാറ്റ് ബോട്ട് നൽകുന്നുണ്ടായിരുന്നു. ഇല്യൂഷൻ ഉണ്ടാകാൻ കഫ്സിറപ്പ് കൂടിയ അളവിൽ ഉപയോഗിക്കണം എന്നും ചാറ്റ് ജിപിടി വിവരണം നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

