
അമേരിക്കയിൽ ഡോണൾഡ് ട്രംപിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 23-കാരിയായ മകളെ അച്ഛൻ വെടിവെച്ചുകൊന്നു. ബ്രിട്ടനിലെ വാറിംഗ്ടണിലാണ് സംഭവം. അച്ഛന്റെ വെടിയേറ്റ് ലൂസി ഹാരിസൺ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2025 ജനുവരി 10-നാണ്.
ലൂസിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ചെഷയർ കൊറോണർ കോടതിയിൽ ആരംഭിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകം അറിയുന്നത്. ടെക്സസിൽ താമസിക്കുന്ന തന്റെ അച്ഛൻ ക്രിസ് ഹാരിസണെ സന്ദർശിക്കാനെത്തിയപ്പോഴാണായിരുന്നു കൊലപാതകം നടന്നത്.
Also read: കാനഡയിലെ സ്കൂളിൽ വെടിവെപ്പ്: 10 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ അക്രമിയും
സംഭവദിവസം രാവിലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് അച്ഛനും മകളും തമ്മിൽ വലിയ തർക്കം ഉണ്ടായിരുന്നതായി കോടതി കണ്ടെത്തി. തർക്കത്തിനിടെ, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ അച്ഛൻ നൽകിയ മറുപടി യുവതിയെ വേദനിപ്പിക്കുകയും, ലൂസി കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടിപ്പോയതായി ലൂസിയുടെ പങ്കാളിയായ ലിറ്റ്‌ലർ കോടതിയിൽ പറഞ്ഞു.
കൃത്യം നടക്കുന്നത് ലൂസി വിമാനത്താവളത്തിലേക്ക് തിരിക്കാൻ അരമണിക്കൂർ ബാക്കിയുള്ളപ്പോഴാണ് എന്നും കോടതി കണ്ടെത്തി. അതേസമയം, തോക്ക് ഉയർത്തുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് ക്രിസ് ഹാരിസൺ കോടതിയിൽ പറഞ്ഞത്. പ്രസ്തുത കേസിൽ കോടതി ബുധനാഴ്ച വിധി പറയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

