ഒടുക്കം അമേരിക്കയ്ക്ക് അതും ചെയ്യേണ്ടി വന്നു; തിരിച്ചടി ശക്തമായതോടെ എംബസികൾ അടച്ച് പൂട്ടി,പൗരന്മാരോട് പറഞ്ഞത് ഇങ്ങനെ

iran israel conflicts

ഇസ്രയേൽ അമേരിക്ക ഇറാൻ സംഘർഷത്തിൽ ഇറാൻ തിരിച്ചടി ശക്തമാക്കിയതോടെ അമേരിക്കയ്ക്ക് ഏറ്റിരിക്കുന്നത് വൻ പ്രഹരമെന്ന് റിപ്പോർട്ടുകൾ. പ്രത്യാക്രമണത്തെ തുടർന്നാണ് വിവിധ രാജ്യങ്ങളിലെ എംബസികൾ അടച്ച് പൂട്ടിയത്. പശ്ചിമേഷ്യയിലുടനീളം ഇറാൻ തിരിച്ചടി തുടങ്ങിയതോടെ സൗദി അറേബ്യ, കുവൈറ്റ്, ബെയ്റൂട്ട് എന്നിവിടങ്ങളിലെ എംബസികളാണ് അമേരിക്ക അടച്ചുപൂട്ടിയത്.

ഈ രാജ്യങ്ങളിലെ അമേരിക്കൻ പൗരന്മാരോട് ഉടൻ തിരിച്ചു വരാനും അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ ആറ് ​ഗൾഫ് രാജ്യങ്ങളിലെ ഉദ്യോ​ഗസ്ഥരേയും അമേരിക്ക ഇതിനോടകം തിരിച്ച് വിളിച്ചു.ഇറാൻ്റെ പ്രത്യാക്രമണത്തിൻ്റെ ഭാ​ഗമായുള്ള എംബസി ആക്രമണത്തോടും അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തോടും യുഎസിന്റെ പ്രതികരണം ഉടൻ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.

Also read: പശ്ചിമേഷ്യയിൽ സംഘർഷം; ഇന്ത്യൻ ഊർജ മേഖലയിൽ കനത്ത പ്രതിസന്ധി

പ്രതികരണം എന്തായിരിക്കുമെന്ന് “നിങ്ങൾ ഉടൻ അറിയും” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിൻ്റെ നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ലോകമെമ്പാടും നടക്കുന്നത്. യുദ്ധക്കൊതിയനായ ട്രംപിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തമാണ്. ഒരു നാടിൻ്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റവും കടന്നാക്രമണങ്ങളുമാണ് ട്രംപിൻ്റെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. അതേ സമയം ദുബായ് യുഎസ് കോണ്‍സുലേറ്റിന് സമീപം ഇന്ന് പുലർച്ചയും ഡ്രോണ്‍ ആക്രമണം ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News