
യുഎസ്എ വോളിബോളിന്റെ ആൺകുട്ടികളുടെ അണ്ടർ 17 ദേശീയ ടീം ആദ്യ നോർസെക്ക കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി . ആർലിംഗ്ടൺ ഹൈറ്റ്സിലെ ജോൺ ഹെർസി ഹൈസ്കൂളിൽ നിന്നുള്ള 10 മത് ഗ്രേഡിൽ പഠിക്കുന്ന സീ
ഷോൺ ജോൺ അരക്കപ്പറമ്പിൽ യുഎസ്എയെ പ്രതിനിധീകരിച്ച ആദ്യത്തെ മലയാളിയായി മാറി.
യുഎസ്എയുടെ ടീമിൽ ആൺകുട്ടികളുടെ അണ്ടർ 17 ടീമിനായുള്ള 2025 ലെ പട്ടികയിൽ പന്ത്രണ്ട് വിദ്യാർത്ഥികളാണ് ഉള്ളത്. അതിൽ ഒരാളായി മലയാളിയായ സീ ഷോൺ ജോൺ അരക്കപ്പറമ്പിൽ തെരഞെടുക്കപ്പെട്ടത് അമേരിക്കയിലെ മലയാളി സമൂഹത്തിന് ഏറെ അഭിമാനമായ കാര്യമാണ്.
Also read: തട്ടിപ്പ്, മനുഷ്യക്കടത്ത്; ഇന്ത്യക്കാർക്കുള്ള ഫ്രീ വിസ റദ്ദാക്കി ഇറാൻ
വെങ്കല മെഡലിനായി പോരാടുന്നതിന് മുമ്പ് ടീം യുഎസ്എ മെക്സിക്കോ, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയ്‌ക്കെതിരെ നാടകീയ വിജയങ്ങൾ നേടി. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും സമ്മർദ്ദത്തിൻ കീഴിൽ പരസ്പരം പിന്തുണയ്ക്കുകയും ചെയ്തു, ടൂർണമെന്റിൽ യുഎസ്എയ്ക്കായി അവരുടെ ആദ്യ അണ്ടർ 17 മത്സരത്തിൽ തന്നെ മെഡൽ നേടി യുഎസ്എ വോളിബോൾ ചരിത്രത്തിലെ അഭിമാനകരമായ നിമിഷത്തിന് വഴിയൊരുക്കി.
കോട്ടയം ഞീഴൂരിൽ നിന്നുള്ളവരും നിലവിൽ ഇല്ലിനോയിസിലെ മൗണ്ട് പ്രോസ്പെക്റ്റിൽ സ്ഥിരതാമസമാക്കിയവരുമായ സനീഷ് & അനിറ്റ അരക്കപ്പറമ്പിൽ ദമ്പതികളുടെ മകനാണ് ഷോൺ. അദ്ദേഹത്തിന് മൂന്ന് സഹോദരങ്ങളുണ്ട്, ഷെയ്ൻ (18 വയസ്സ്), സാം (13 വയസ്സ്), ആനി (11 വയസ്സ്).

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

