
റെനെ ഗുഡിന്റെ കൊലപാതകം കത്തി നിൽക്കെ, വീണ്ടും യുഎസ് നഗരമായ മിനിയാപൊളിസിൽ ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റിന്‍റെ ക്രൂരത. കുടിയേറ്റ നിയന്ത്രണത്തിന്‍റെ പേരിൽ ആയുധങ്ങളുമായി നടത്തിയ പരിശോധനക്കിടെയാണ് ഐ സി ഇ മറ്റൊരാളെ കൂടി വെടിവെച്ച് കൊലപ്പെടുത്തിയത്. ചുറ്റും ആളുകൾ കൂടിനിൽക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതിനിടെയാണ് ഫെഡറൽ ഏജന്റുമാർ ഒരാളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തത്.
ജനുവരി 7 ന് മിനിയാപൊളിസിൽ മൂന്ന് കുട്ടികളുടെ അമ്മയായ റെനെ ഗുഡ് എന്ന സ്ത്രീയെ കാറിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ കൊലപാതകം അരങ്ങേറിയത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് നഗരത്തിൽ ശക്തമായ പ്രതിഷേധം നടക്കവെയാണ് പുതിയ സംഭവം. ഇതിന്‍റെ വീഡിയോ എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
BREAKING: Ice appears to have just killed someone just now in South Minneapolis on 26th and Nicollet Ave.
— Brian Krassenstein (@krassenstein) January 24, 2026
Reports indicate the man was shot 3 times in the chest after being surrounded by ICE.
WTF AMERICA! pic.twitter.com/TUrE9bY2Gn
ഐ സി ഇ നടത്തുന്ന മനുഷ്യത്വരഹിത പ്രവർത്തനങ്ങളെ മിനിയാപൊളിസ് ഭരണകൂടം ശക്തമായി എതിർത്തിരുന്നു. സിറ്റി പൊലീസും ഫെഡറൽ ഏജന്റുമാരും പലയിടങ്ങളിലും മുഖാമുഖം വന്നതോടെ അന്താരാഷ്ട്രതലത്തിൽ വിഷയം ചർച്ചയായി. ട്രംപ് അഴിച്ചു വിട്ട വേട്ടനായ്ക്കൾ എന്ന വിമർശനം ഉയർത്തി ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ വരും ദിവസങ്ങൾ പ്രതിഷേധം കനക്കും.
അതേസമയം, ഐസിഇ തലവൻ ഗ്രിഗറി ബൊവിനോ നാസി പട്ടാള യൂണിഫോമിനെ അനുസ്മരിപ്പിക്കുന്ന വേഷത്തിൽ റോന്ത് ചുറ്റുന്ന ചിത്രങ്ങൾ പുറത്ത് വന്നതും വൻ വിവാദമായിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

