
ബിസിനസ് വഞ്ചനാകേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആശ്വാസം. കീഴ്‌കോടതി ചുമത്തിയ പിഴ അപ്പീല്‍ കോടതി റദ്ദാക്കി. 454 മില്യണ്‍ ഡോളറിന്റെ പിഴയാണ് അഞ്ചംഗ അപ്പീല്‍ കോടതി റദ്ദാക്കിയത്. കുറ്റം നടന്നതായും ചുമത്തിയ പിഴ അമിതമാണെന്നുമാണ് കോടതി ഉത്തരവില്‍ പറയുന്നത്. കേസില്‍ വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.
ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ 2025 ഫെബ്രുവരിയിലാണ് ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ന്യൂയോര്‍ക്ക് കോടതി ശിക്ഷിച്ചത്. അന്ന് 355 മില്യണ്‍ ഡോളറായിരുന്നു പിഴ. പിന്നീട് പിഴ അടക്കാത്തതിനെ തുടര്‍ന്ന് പലിശ വളരുകയായിരുന്നു. വിധിയില്‍ സമ്പൂര്‍ണ വിജയം എന്നാണ് ട്രംപിന്റെ പ്രതികരണം.
അതേസമയം പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാട്ടിയതായുമുള്ള കേസുകള്‍ നിലവില്‍ ട്രംപിനെതിരെ നിലനില്‍ക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


