
ഇറാനിലേക്ക് അമേരിക്കയും ഇസ്രയേലിലും നടത്തിയ സംയുക്ത ആക്രമണത്തെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ നിരവധി പൗരന്മാർ കൊല്ലപ്പെട്ടുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടേയും പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടുവെന്ന് ട്രംപ് ആദ്യഘട്ടത്തിൽ പോസ്റ്റ് പങ്കുവച്ചതിനും പിന്നാലെയുമാണ് വൈറ്റ് ഹൗസിന് മുന്നിലും ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിലും ഉൾപ്പെടെ പ്രതിഷേധക്കാർ തെരുവുകളിലേക്കിറങ്ങിയത്.
പ്രകടനത്തിൽ പങ്കെടുത്തവർ യു.എസ്. സൈനിക ഇടപെടലിനെ വിമർശിക്കുകയും, രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തേക്കു നയിക്കുന്നതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രവർത്തിക്കുന്നതായി ആരോപിക്കുകയും ചെയ്തു. “കോണഗ്രസിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ ഒരു പ്രസിഡന്റിനും അധികാരം ഇല്ല. എന്നാൽ ട്രംപ് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നടപ്പാക്കുകയാണ്” എന്നായിരുന്നു പ്രതിഷേധക്കാർ ഉയർത്തുന്ന മുദ്രാവാക്യങ്ങളിലൊന്ന്.
Also read: പരമോന്നത നേതാവ് ഖമനേയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ
ആറ്റ്ലാന്റ, ബാൾട്ടിമോർ, ബോസ്റ്റൺ, ചിക്കാഗോ, സിൻസിനാറ്റി, ഡെൻവർ, ലാസ് വെഗാസ്, ലോസ് ഏഞ്ചൽസ്, മിയാമി, മിനിയാപൊളിസ് തുടങ്ങിയ നഗരങ്ങളിൽ ശനിയാഴ്ച പ്രകടനങ്ങൾ നടന്നപ്പോൾ, ന്യൂയോർക്കിലെ അൽബാനി, വിർജീനിയയിലെ എല്ലെൻസ്ബർഗ്, ടെന്നസിയിലെ ചട്ടനൂഗ, അയോവയിലെ ഡെക്കോറ, ഫ്ലോറിഡയിലെ ഗെയ്‌നസ്‌വില്ലെ, മിസോറിയിലെ സ്പ്രിംഗ്‌ഫീൽഡ് തുടങ്ങിയ നഗരങ്ങളിൽ ഞായറാഴ്ച പ്രതിഷേധങ്ങൾ തുടരുമെന്ന് സംഘം അറിയിച്ചു. ട്രംപ് ഇറാനിനെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണം നിയമവിരുദ്ധവും പ്രേരണരഹിതവുമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ഇസ്രയേലുമായി ചേർന്ന് നടത്തുന്ന ആക്രമണത്തിൻ്റെ സൂത്രധാരൻ ട്രംപാണ്. ഇതിനെതിരെയാണ് സ്വന്തം നാട്ടിൽ തന്നെ ട്രംപിനെതിരെ പ്രതിഷേധങ്ങൾ അലയടിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


