
കൗമാരക്കാർ സോഷ്യൽ മീഡിയക്ക് അടിമപ്പെടുന്നത് തടയാൻ സകല സാമൂഹിക മാധ്യമങ്ങൾക്കും പൂട്ടിട്ട ഓസ്‌ട്രേലിയൻ സർക്കാർ നിരോധനം വ്യാപിപ്പിക്കുന്നു. കൗമാരക്കാർ ഉപയോഗിക്കുന്നത് നിരോധിച്ച ആപ്പുകളുടെ കൂട്ടത്തിൽ റെഡ്ഡിറ്റ്, വീഡിയോ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ കിക്ക് എന്നിവ കൂടി ഉൾപ്പെടുത്തി ഇ സേഫ്റ്റി വകുപ്പ് ഉത്തരവിറക്കി. ഓൺലൈൻ സാമൂഹിക ഇടപെടൽ അടിസ്ഥാനമാക്കിയുള്ള ഇത്തരത്തിൽ വേറെയും സൈറ്റുകൾ ഉണ്ടെങ്കിൽ അവയ്ക്കും പൂട്ട് വീഴുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ കമ്പനികൾ തങ്ങളുടെ സൈറ്റോ ആപ്പോ ഉപയോഗിക്കുന്നത് തടഞ്ഞില്ലെങ്കിൽ 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താനും തീരുമാനമായിട്ടുണ്ട്. ഡിസംബർ 10 മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ കൗമാരക്കാർ തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നത് കമ്പനികൾക്ക് കർശനമായി തടയേണ്ടി വരും. ഇല്ലാത്ത പക്ഷം അതിഭീമമായ തുകയാണ് പിഴയൊടുക്കേണ്ടി വരുക. ഇത്തരത്തിലൊരു നിയമം പാസാക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് ഓസ്‌ട്രേലിയ.
ALSO READ; യുഎസിൽ കാർഗോ വിമാനം തകർന്ന് വീണ് മൂന്ന് മരണം; നിരവധി പേർക്ക് പരുക്ക്
ഡിസ്കോർഡ്, ഗിറ്റ്ഹബ്, ലെഗോ പ്ലേ, റോബ്ലോക്സ്, സ്റ്റീം ആൻഡ് സ്റ്റീം ചാറ്റ്, ഗൂഗിൾ ക്ലാസ്റൂം, മെസഞ്ചർ, മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ വാട്ട്‌സ്ആപ്പ്, യൂട്യൂബ് കിഡ്‌സ് എന്നിവ നിലവിൽ ‘age-restricted social media platform’ എന്ന ലേബലിൽ വരുന്നില്ല. അതേസമയം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ത്രെഡ്സ്, ടിക് ടോക്ക്, എക്സ്, യൂട്യൂബ് എന്നിവയെ വിലക്കുള്ള സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

