
ഇന്ത്യയിൽ നിന്നും നിരവധി വിദ്യാർഥികളാണ് പഠനാവശ്യങ്ങൾക്ക് വേണ്ടി ഈ അടുത്ത കാലത്തായി ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നത്. നിരവധി വിദ്യാർത്ഥികൾ ഇതിനോടകം കടൽ കടന്ന് ഓസ്ട്രേലിയയിൽ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഉപരിപഠനത്തിനായി ഓസ്‌ട്രേലിയയെ ലക്ഷ്യം വെക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വൻ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിസ പരിശോധനകളും മാനദണ്ഡങ്ങളും ഓസ്‌ട്രേലിയൻ സർക്കാർ കൂടുതൽ കർശനമാക്കി.
ഇന്ത്യയെ ഹൈറിസ്ക് രാജ്യങ്ങളുടചെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം. പുതിയ പരിഷ്കരണങ്ങളാണ് ഇന്ത്യയെ ഓസ്ട്രേലിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനുവരി എട്ട് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസ ഫ്രെയിം വർക്ക് പ്രകാരം ഇന്ത്യയ്‌ക്കൊപ്പം നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയും എവിഡൻസ് ലെവൽ 2-ൽ നിന്നും ലെവൽ 3-ലേക്കാണ് മാറ്റിയിരിക്കുന്നത്.ഇതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ അപേക്ഷകളിൽ കൂടുതൽ സൂക്ഷ്മമായ പരിശോധനകൾ നടക്കും.
Also read; കൂടെ ചേരാത്തവരെയൊക്കെ തകർക്കാൻ ട്രംപ്; ഫ്രാൻസിന് 200 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണി
ഇതിന് ശേഷം സാമ്പത്തിക ഭദ്രത തെളിയിക്കുന്നതിന് കൂടുതൽ രേഖകൾ ഹാജരാക്കേണ്ടി വരുമെന്ന് മാത്രമല്ല, പശ്ചാത്തല പരിശോധനകളും കർശനമാക്കും. എന്നാൽ ഓസ്ട്രേലിയ പറയുന്നത് വിസാ നടപടികളിലെ ക്രമക്കേടുകൾ ഒഴിവാക്കാനും യഥാർത്ഥ വിദ്യാർത്ഥികൾക്ക് മാത്രം അവസരം നൽകാനുമാണ് നടപടിയെന്നാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

