കാട്ടാനകൾക്കും ബീജസങ്കലന നിയന്ത്രണമോ? ആനകൾക്ക് വാക്സിൻ നൽകി ജനങ്ങളെ രക്ഷിക്കാൻ തായ്‍ലൻഡ്

thailand wild elephant

കഴിഞ്ഞ വർഷം മാത്രം തായ്ലാൻഡിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മുപ്പതിലേറെ പേരാണ്. ഇതിന് പരിഹാരമുണ്ടാക്കാനാണ് ഇപ്പോൾ തായിലാൻഡ് ​ഗവൺമെൻ്റ് മുന്നോട്ട് വന്നിട്ടുള്ളത്. ആനകളുടെ പ്രജനനം കുറയ്ക്കാനാണ് ഈ നീക്കം. ഇതിലൂടെ ജനങ്ങളെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനാണ് ​ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്.

മനുഷ്യരും കാട്ടാനകളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, കാട്ടാനകളുടെ ജനനനിരക്ക് നിയന്ത്രിക്കാൻ പുതിയ നടപടിയുമായാണ് സർക്കാർ രംഗത്ത് വന്നത്. അമേരിക്കയിൽ നിർമ്മിച്ച ജനനനിയന്ത്രണ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി പ്രയോഗിച്ചതിന് പിന്നാലെയാണ് ഇത് വ്യാപകമാക്കാൻ ഒരുങ്ങുന്നത്. മനുഷ്യ-ആന സംഘർഷം കുറയ്ക്കുകയും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു. ആയിരക്കണക്കിന് കൃഷിനാശ സംഭവങ്ങളും രജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വനങ്ങൾ ചുരുങ്ങുന്നതിനാൽ ആനകൾ ഭക്ഷണം തേടി ഗ്രാമങ്ങളിലേക്ക് എത്തുന്നതാണ് സംഘർഷം വർധിക്കാൻ കാരണം.

Also read: ബംഗ്ലാദേശ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് സമാധാനപരം; വോട്ടെണ്ണൽ ആരംഭിച്ചു, ബിഎൻപി മുന്നിൽ

രണ്ടുവർഷം വളർത്താനകളിൽ പരീക്ഷിച്ച വാക്സിൻ പെൺ ആനകളിലാണ് നൽകുന്നത്. ഇത് അണ്ഡോൽപാദനം തടയാതെ ഗർഭധാരണം മാത്രം തടയുന്നതാണ് പ്രത്യേകത. ഏഴ് വർഷം വരെ ഫലപ്രാപ്തിയുള്ള ഈ മരുന്നിന് ശേഷം ബൂസ്റ്റർ നൽകാത്ത പക്ഷം പ്രജനനം സാധ്യമാകും. ഏകദേശം 4,400 കാട്ടാനകളുള്ള രാജ്യത്ത് 800ഓളം ആനകൾ സംഘർഷമേഖലകളിലാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News