ഇന്ത്യക്കാർക്കുള്ള കോൺസുലർ വിസ സേവനങ്ങൽ താൽക്കാലികമായി നിർത്തിവച്ച് ബംഗ്ലാദേശ് ഹൈക്കമ്മീഷൻ

യുവ നേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തിൽ ബം​ഗ്ലദേശിൽ പ്രതിക്ഷേധങ്ങൾ അക്രമസാക്തമായതിനെ തുടർന്ന് ദില്ലിയിലെ കോൺസുലർ വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തി വച്ച് ബംഗ്ലാദേശ് ഹൈക്കമ്മീഷൻ.

ഇനിയൊരറിയിപ്പുണ്ടാകും വരെ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിൽ നിന്നുള്ള എല്ലാ വിസ സേവനങ്ങളും നിർത്തി വയ്ക്കുന്നു എന്ന് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഹാദിയുടെ മരണത്തെതുടർന്നുണ്ടായ അക്രമപശ്ചാത്തലങ്ങളെത്തുടർന്ന് ബംഗ്ലാദേശിലെ തെക്കുകിഴക്കൻ തുറമുഖ നഗരമായ ചാറ്റോഗ്രാമിലെ ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്ററിലെ എല്ലാ സേവനങ്ങളും നിർത്തി വയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബം​ഗ്ലാദേശിന്റെ നടപടി.

Also read : തോക്കുധാരികൾ നൈജീരിയിയിലെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 130 വിദ്യാർത്ഥികളെ മോചിപ്പിച്ചു

ബംഗ്ലാദേശിലെ രാജ്ഷാഹിയിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രത്തിൽ “രക്തച്ചൊരിച്ചിൽ” ഉണ്ടാകുമെന്ന് പ്രതിഷേധക്കാരുടെ ഭീക്ഷണി ഉണ്ടായിരുന്നു. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും സർക്കാരിനുമെതിരായ പ്രതിക്ഷേധങ്ങളിലെ പ്രമുഖ വ്യക്തിയും ഇങ്ക്വിലാബ് മഞ്ച് കൺവീനറുമായിരുന്നു ഹാദി ധാക്കയിലെ ബിജോയ്‌നഗറിൽ ഡിസംബർ 12 ന് നടന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് മരിച്ചത്.

ഹാദിയുടെ മരണത്തെത്തുടർന്ന് ഇന്ത്യൻ വിസ സെന്ററിന് നേരെയും പത്രമോഫീസുകളും പ്രക്ഷോപകർ ആക്രമിച്ചിരുന്നു. ധാക്കയിൽ ജനങ്ങൾ തെരുവിലിറങ്ങി കെട്ടിടങ്ങൾക്ക് തീയിടുകയും അടിച്ച് തകർക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 മുതൽ ഹസീന ഇന്ത്യയിലാണ് കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News