ആകാശദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതിനിടെ യുവതിയുടെ വായിൽ വവ്വാൽ കയറി; ചികിത്സയ്ക്കായി ചെലവായത് 18 ലക്ഷം രൂപ

bat attack women in financial crisis

ക്യാമറയിൽ ചിത്രം പകർത്തുന്നതിനിടെ യുവതിയുടെ വായിൽ വവ്വാൽ കയറി. അരിസോണയിലേക്കുള്ള യാത്രയ്ക്കിടെ ആണ് മസാച്യുസെറ്റ്സിലെ 33കാരിയായ എറിക്കയ്ക്ക് നേരം ആക്രമണം ഉണ്ടായത്. ഇതോടെ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ചെലവായത് 20,000 ഡോളറാണ്. ഏകദേശം 18 ലക്ഷം രൂപ… കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു സംഭവം നടന്നത്. ഇതോടെ റാബിസ് പ്രതിരോധ ചികിത്സ ചെയ്ത താൻ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് എറിക്ക പറയുന്നു.

അരിസോണയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയിലെ ആകാശദൃശ്യങ്ങൾ പകർത്താനായി ഇറങ്ങിയതായിരുന്നു യുവതി. ക്യാമറയ്ക്കും തലയ്ക്കും ഇടയിലായിട്ടാണ് യുവതി വവ്വാലിനെ കണ്ടത്. ഇതോടെ പേടിച്ച് അലറിവിളിച്ച യുവതിയുടെ വായിലേക്ക് വവ്വാൽ കയറുകയും നിമിഷങ്ങൾക്കകം പുറത്ത് പറക്കുകയും ചെയ്തു. ഡോക്ടർ കൂടിയായ പിതാവിനോട് കാര്യങ്ങൾ പറഞ്ഞതോടെ അദ്ദേഹം വാകിസിനുകൾ എടുക്കാൻ നിർദേശിച്ചു. എന്നാൽ വവ്വാലിന്റെ കടിയേൽക്കാത്തതിനാൽ വാകിസിൻ എടുക്കാൻ തയാറായില്ല.

ALSO READ: അമേരിക്കയുടെ അധിക ചുങ്കം കേരളത്തിനും തിരിച്ചടി ? ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദർ

പിന്നീട് ചികിത്സ തുടങ്ങണമെന്ന് മനസ്സിലായതോടെ എറിക്ക ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തു. ചികിത്സയ്ക്ക് സഹായകമാകുമെന്ന് കരുതിയാണ് എടുത്തതെങ്കിലും 30 ദിവസം കാത്തിരിക്കാനാണ് ഇൻഷുറൻസ് കമ്പനി ആവശ്യപ്പെട്ടത്. തുടർന്ന് മറ്റൊരു ഇൻഷുറൻസ് കമ്പനിയെ സമീപിക്കുകയും ചികിത്സയ്ക്ക് ആവശ്യമായ കുറച്ച് തുക ലഭിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് ബയോമെഡിക്കൽ എൻജിനീയറായി ജോലി ചെയ്തിരുന്ന എറിക്കയെ കമ്പനി പിരിച്ചുവിടുകയും ചെയ്തതോടെ സാമ്പത്തിക പ്രയാസങ്ങൾ രൂക്ഷമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News