ഗാസക്കാരെ ആട്ടിപ്പായിക്കുന്നത് ഈ ആഫ്രിക്കന്‍ രാജ്യത്തേക്ക്; നെതന്യാഹുവിന്റെ പ്ലാന്‍ പുറത്ത്

benjamin-netanyahu-gaza-evacuation-plan

ഗാസ മുനമ്പിലെ ജനങ്ങളെ മു‍ഴുവന്‍ കുടിയൊ‍ഴിപ്പിക്കാനുള്ള പദ്ധതിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസക്കാരെ മു‍ഴുവന്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തേക്ക് ആട്ടിപ്പായിക്കാനാണ് പദ്ധതി. സൈനിക നടപടി നിര്‍ത്താന്‍ ആഗോള സമ്മര്‍ദം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ജനങ്ങളെ ഒ‍ഴിവാക്കി ഗാസയില്‍ ബീച്ച് ടൂറിസം കൊണ്ടുവരാനുള്ള പദ്ധതി നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു.

ഗാസയില്‍ നിന്ന് പലസ്തീനികളെ പുറത്താക്കി കിഴക്കന്‍ സുഡാനില്‍ പുനരധിവസിപ്പിക്കാനാണ് ഇസ്രയേല്‍ പദ്ധതി. സുഡാന്‍ ഇന്ന് യുദ്ധത്തില്‍ തകര്‍ന്നിരിക്കുകയാണ്. സുഡാനുമായി ഇസ്രയേല്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് അസോസിയേറ്റഡ് പ്രസ് (എ പി) റിപ്പോര്‍ട്ട് ചെയ്തു.

Read Also: ‘കുട്ടികളെയും സാധാരണക്കാരെയും കൊല്ലുന്നത് അവസാനിപ്പിക്കൂ’; സൂപ്പര്‍ കപ്പിനിടെ ഗാസ റഫറന്‍സുമായി യുവേഫ

കഴിഞ്ഞ 22 മാസമായി ഹമാസ് സായുധ സംഘത്തിനെതിരെയെന്ന പേരിലുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അര ലക്ഷത്തിലേറെ പലസ്തീന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടെ പട്ടിണി മരണവുമുണ്ട്. ഭക്ഷണം തേടിയെത്തുന്നവരെ പോലും ഇസ്രയേല്‍ കൊന്നൊടുക്കുകയാണ്. ഇതിനെതിരെ ആഗോള പ്രതിഷേധം ശക്തമാണ്. ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പദ്ധതി. ‘ഗ്രേറ്റര്‍ ഇസ്രയേല്‍’ പദ്ധതിയുടെ ഭാഗമാണിതെന്ന് വിമര്‍ശനമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News