റോഡിൽ ചിതറിത്തെറിച്ച് നോട്ട് കെട്ടുകൾ; ബൊളീവിയയിൽ ബാങ്കിലേക്ക് പണവുമായി പോയ വിമാനം തകർന്ന് വീണത് വാഹനങ്ങൾക്ക് മുകളിലേക്ക്

boloivia palne crash

കഴിഞ്ഞ ദിവസം ബൊളീവിയിയൽ നാടിനെ നടുക്കിയ ഒരു സംഭവമുണ്ടായി. ബാങ്കിലേക്ക് പണവുമായി പോയ സൈനീക വിമാനം റോഡിന് മുകളിൽ തകർന്ന് വീണു. 15 പേർ മരിക്കുകയും ചെയ്തു. ബൊളീവിയൻ തലസ്ഥാനമായ ലാ പാസിന് സമീപം ബാങ്ക് നോട്ടുകളുമായി പോയ സൈനിക വിമാനം തകർന്നു വീണത്. വെള്ളിയാഴ്ച നടന്ന അപകടത്തിൽ വിമാനം ഹൈവേയിലെ നിരവധി വാഹനങ്ങൾക്ക് മുകളിലേക്കാണ് പതിച്ചത്.

ഇതോടെ വിമാനത്തിലുണ്ടായിരുന്ന നോട്ടുകൾ റോഡിലാകെ ചിതറി. വിമാനം വാഹനങ്ങൾക്ക് മുകളിൽ വീണതോടെ നിരവധി വാഹനങ്ങൾക്ക് തീ പിടിച്ചു. മരിച്ച പതിനഞ്ച് പേരിൽ കാറുകളിലുണ്ടായിരുന്നവർ എത്രയായിരുന്നെന്നും വിമാനത്തിലുണ്ടായിരുന്നവർ എത്രയായിരുന്നെന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബൊളീവിയൻ വ്യോമസേനയുടെ ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. സെൻട്രൽ ബാങ്കിൽ നിന്നുള്ള പുതിയ നോട്ടുകൾ മറ്റ് നഗരങ്ങളിലേക്ക് കൊണ്ടുപോകുകയായിരുന്നു വിമാനം.

Also read: അതിർത്തിയിൽ രൂക്ഷമായി പാക്- അഫ്​ഗാൻ സംഘർഷം; കാബൂളിലും ബോംബാക്രമണം

അപകടസ്ഥലത്ത് ചിതറിക്കിടക്കുന്ന നോട്ടുകൾ പിറക്കിക്കൂട്ടുന്ന തിരക്കിലുമായിരുന്നു ജനങ്ങൾ. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിയും വന്നു. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലേക്കുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News