
മൊറോക്കോയിലെ ഏറ്റവും പഴക്കമേറിയതും, ജനസാന്ദ്രതയുള്ളതുമായ ഫെസ്സിൻ രണ്ട് നാല് നില റെസിഡൻഷ്യൽ കെട്ടിടങ്ങൾ തകർന്ന് വീണ് 19 പേർ മരിക്കുകയും 16 പേർക്ക് പരുക്കേറ്റതുമായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
എട്ട് കുടുംബങ്ങൾ താമസിക്കുന്ന അൽ മുസ്താഖ് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളാണ് തകർന്നത്. ഇരു കെട്ടിടങ്ങൾക്കും വളരെക്കാലത്തെ പഴക്കമുള്ളതായി അധികൃതർ പറഞ്ഞു. ന്യൂസ് ഏജൻസി റിപ്പോർട്ട് അനുസരിച്ച് സുരക്ഷ ഉദ്ദ്യോഗസ്തരും, സിവിൽ പ്രൊട്ടക്ഷൻ ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നാശത്തിന്റെ വ്യാപ്തിയോ അപകടത്തിന്റെ കാരണമോ പൂർണ്ണമായി മനസ്സിലാക്കാൽ കഴിഞ്ഞിട്ടില്ല.
also read : യുഎസിലെ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്: വിദ്യാർത്ഥി കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയിൽ
അപകടത്തെതുടർന്ന് ചുറ്റുമുള്ള പ്രദേശങ്ങൾ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ നടത്തി. പരിക്കേറ്റവരെ ഫെസ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സെന്ററിലേക്ക് കൊണ്ട്പോയതായി ഏജൻസി റിപ്പോർട്ട് ചെയ്തു.
ഫെസ്സിൽ ഇതിന് മുൻപും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ഫെസ്സിലെ പഴയ നഗരത്തിലെ വീട് തകർന്ന് അഞ്ച് പേർ മരിച്ചിരുന്നു. രണ്ട് മാസം മുൻപ് തൊഴിലില്ലായ്മ, പൊതുസേവനങ്ങളുടെ പരാജയം, വഷളായിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങൾ എന്നിവ ഉന്നയിച്ച് രാജ്യവ്യാപകമായ പ്രതിഷേധം ഈ നഗരത്തെയും പിടിച്ചുലച്ചിരുന്നു. ഫെസ്സിന്റെ ചില ഭാഗങ്ങളിലും അപര്യാപ്തമായ ഭവന നിർമ്മാണം പരിമിതമായ സേവനങ്ങൾ എന്നീ പ്രശ്നങ്ങൾ ദീർഘകാലമായി നേരിടുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

