
തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായിയുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നിലെ പ്രതി കസ്റ്റഡിയിലായെന്ന് ട്രംപ്. തെരച്ചിലുകള്‍ക്കൊടുവില്‍ പ്രതിയെ പിടികൂടിയതായും കൊലപാതകിക്ക് വധ ശിക്ഷ ഉറപ്പാക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയുമായി അടുത്ത ബന്ധമുള്ള ആളാണ് 22കാരനെ പിടികൂടാന്‍ സഹായിച്ചതെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് വ്യക്തമാക്കി.
നേരത്തെ തൊപ്പിയും സണ്‍ഗ്ലാസും കറുത്ത ഫുള്‍ സ്ലീവ് ഷര്‍ട്ടും ധരിച്ച യുവാവ് വെടിവെപ്പിന് ശേഷം ഓടിരക്ഷപ്പെടുന്ന വിഡിയോ എഫ്ബിഐ പുറത്തുവിട്ടിരുന്നു. അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 1000000 യുഎസ് ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Also read – സുശീല കര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകും; പാർലമെന്റ് പിരിച്ചുവിടും
ബുധനാഴ്ച യൂട്ടാ വാലി സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് അഞ്ജാതന്റെ വെടിയേറ്റ് 31 കാരന്‍ കൊല്ലപ്പെട്ടത്.
പരിപാടിയില്‍ പ്രസംഗിക്കാന്‍ തുടങ്ങി ഏകദേശം 20 മിനിറ്റിനു ശേഷമാണ് കിര്‍ക്കിന് വെടിയേല്‍ക്കുന്നത്. അദ്ദേഹം അമേരിക്കയിലെ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങളെയും കൂട്ട വെടിവയ്പ്പിനെയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയ സമയത്താണ് വെടിയേറ്റത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

