‘നാടിന്റെ ഓരോ ചലനത്തിലും ഭാഗമാകുന്നവരാണ് പ്രവാസി മലയാളികൾ’: ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയനെ വരവേറ്റ് സുല്‍ത്താനേറ്റ്. ഓമനിലെ വേദി അക്ഷരാർത്ഥിൽ ജനസമുദ്രമായി മാറുന്ന കാഴ്ചയാണ് ഇന്ന് കാണാനായത്. ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍, മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജി വി ശ്രീനിവാസ്, ചീഫ് സെക്രട്ടറി എ ജയതിലക്, പത്മശ്രീ എം എ യൂസഫലി, ഡോക്ടര്‍ പി മുഹമ്മദലി തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

മസ്‌കത്ത് അമിറാത്ത് പാര്‍ക്കില്‍ നടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഓരോ ചലനത്തിലും ഭാഗമാകുന്നവരാണ് പ്രവാസി മലയാളികളെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. ഒമാൻ സുൽത്താനോടുള്ള കേരളത്തിന്റ അ​ഗാധമായ നന്ദി മുഖ്യമന്ത്രി അറിയിച്ചു.

ALSO READ: ‘സുസ്ഥിര ഊര്‍ജ്ജ പരിവര്‍ത്തനത്തില്‍ കേരളത്തെ ദേശീയ മാതൃകയാക്കും’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

വേദിയിൽ വെച്ച് നോർക്ക കെയർ പ്രവാസി ഇൻഷുറൻസ് ഉൾപ്പെടെ പ്രവാസി ക്ഷേമ പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു. ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അവയെല്ലാം ക്രമത്തിൽ ചെയ്ത് പോകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏറ്റവും വലിയ ജന പങ്കാളിത്തമുള്ള പരിപാടി അണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തോടുള്ള പ്രത്യേക കരുതൽ എന്ന നിലക്ക് ഇന്നത്തെ പരിപാടി പ്രവാസികൾ വലിയ ആഘോഷമാക്കിയെന്നും അതിനായി കേരളത്തിന്റെ നന്ദി പ്രവാസികളോട് അറിയിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News