
കേരളത്തിന്റെ വികസനത്തിന് വേഗത കൈവരിക്കാനായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓമാനിൽ സംസാരിക്കവേ പ്രവാസികൾ മുൻപ് ഉന്നയിച്ച ഒരു പ്രധാന ആവശ്യത്തേയും മുഖ്യമന്ത്രി ഓർത്തെടുത്തു. മുഖ്യമന്ത്രിയാകുന്നതിന് മുൻപ് പല രാജ്യങ്ങളിലുമുള്ള പ്രവാസികളോട് സംവദിച്ചിരുന്നു, അന്ന് അവർ നാടിന്റെ വികസനത്തെക്കുറിച്ചും അവസ്ഥയെക്കുറിച്ചും പൊട്ടിത്തെറിച്ച് സംസാരിച്ചിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് നോക്കൂ കിഫ്ബിലൂടെ വലിയ വികസനമാണ് നമ്മുടെ സംസ്ഥാനത്ത് നടന്നത്. മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് വന്നത്. കഠിനാദ്ധ്വാനമുള്ള ജോലികളിൽ നിന്നും വ്യത്യസ്തമായ പല ജോലികളിലും ഏർപ്പെടാൻ ഇപ്പോൾ പ്രവാസികൾക്കായി. കേരളത്തിലെ വിദ്യാഭ്യാസം ഈ മാറ്റത്തിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2011 മുതൽ 2016 വരെയുള്ള കാലത്ത് വിദ്യാഭ്യാസ രംഗം പിന്നിലായിരുന്നു. 2016ൽ ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ഉണ്ടാക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇന്ന് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ഓമാനിൽ വെച്ച് പറഞ്ഞു.
ALSO READ: ‘നാടിന്റെ ഓരോ ചലനത്തിലും ഭാഗമാകുന്നവരാണ് പ്രവാസി മലയാളികൾ’: ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ
സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുള്ള പദ്ധതികൾ ആണ് എൽഎഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയത്. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രവാസികൾ ഉന്നയിച്ച മറ്റൊരു ആവശ്യമായിരുന്ന യാത്രാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സർക്കാരിനായി. അതുകൊണ്ട് തന്നെ 2016ൽ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവൺമെന്റ് ശ്രദ്ധിച്ചു. അതിനായി ഹൈവേ അതോറിറ്റിയെ കാണുകയും തുടർന്ന് അവർ ആവശ്യപ്പെട്ട പ്രകാരം സ്ഥലം ഏറ്റെടുത്ത് കൊടുക്കുകയും ചെയ്തു. ഭൂമി വിലയുടെ 25 ശതമാനം കേരള സർക്കാർ കൊടുത്തു. ഉപേക്ഷിക്കപ്പെട്ട രണ്ട് പദ്ധതികളായ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, ഇടമൺ കൊച്ചി പവർ ഹൈവേ എന്നിവയും പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നമ്മൾ ഇനിയും കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിനുള്ള ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

