സൗദി അറേബ്യ കിരീടാവകാശിക്ക് വൈറ്റ് ഹൗസിലൊരുക്കിയ വിരുന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും: പങ്കെടുത്തതിന് നന്ദി പറഞ്ഞ് ട്രംപ്

ronaldo

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ആദരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ. ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസിൽ നടന്ന വിരുന്നിലാണ് റൊണാള്‍ഡോ പങ്കെടുത്തത്.

ചടങ്ങിനിടെയുള്ള ട്രംപിൻ്റെ പ്രസംഗത്തില്‍ റൊണാൾഡോയെ പ്രത്യേകം പരാമർശിക്കുകയും തന്റെ ഇളയമകൻ ബാരോണിന് താരത്തെ പരിചയപ്പെടുത്തിയെന്നും പറഞ്ഞു. വിരുന്നിൽ പങ്കെടുത്തതിന് റൊണാൾഡോയോട് ട്രംപ് നന്ദി പറഞ്ഞു. ബാരോൺ, താരത്തിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണെന്നും പറഞ്ഞു. ബാരോണിന് ഇപ്പോള്‍ 19 വയസ്സാണ്.

ട്രംപ്, കിരീടാവകാശി, ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ, ആപ്പിൾ സിഇഒ ടിം കുക്ക്, ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌ക് എന്നിവർ സംസാരിച്ച സ്ഥലത്തിനടുത്തുള്ള ഈസ്റ്റ് റൂമിന്റെ മുൻനിരയിലാണ് റൊണാൾഡോ ഇരുന്നത്. പ്രസംഗത്തിൽ ട്രംപ്, റൊണാൾഡോയെ അഞ്ച് തവണ പ്രത്യേകം നന്ദി പറഞ്ഞതും ശ്രദ്ധേയമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here