
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഷിക്കാഗോ, ലോസ് ആഞ്ചലസ്, പോർട്ലൻഡ് എന്നീ നഗരങ്ങളിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കുമെന്ന് ബുധനാഴ്ച അറിയിച്ചു. എന്നാൽ കുറ്റകൃത്യ നിരക്ക് ഉയർന്നാൽ വീണ്ടും ഫെഡറൽ സേന വിന്യസിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഒറ്റപ്പെട്ട അക്രമ സംഭവങ്ങളെ അതിരൂക്ഷമായി ചിത്രീകരിക്കുകയും, സൈന്യത്തെ ഉപയോഗിച്ച് ഫെഡറൽ അധികാരം ദുരുപയോഗം ചെയ്യാനും ട്രംപ് ഭരണകൂടം ശ്രമിക്കുന്നു എന്ന് ഈ നഗരങ്ങളിലെ ഡെമോക്രാറ്റുകൾ ആരോപിച്ചിരുന്നു.
Also read : ഇവിടെക്കുറച്ച് നേരത്തെയാണ് ന്യൂയർ… ആദ്യം ന്യൂയർ പിറന്നത് ന്യൂസിലാൻ്റിൽ
റിപ്പബ്ലിക്കൻ നേതാവായ ട്രംപ് ലോസ് ആഞ്ചലസ്, ഷിക്കാഗോ, വാഷിങ്ടൺ ഡിസി, മെംഫിസ്, പോർട്ലാൻഡ് എന്നീ നഗരങ്ങളിൽ സൈന്യത്തെ വിന്യസിച്ചത് കുറ്റകൃത്യങ്ങളെ തടയാനും പ്രതിഷേധക്കാരിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കാനുമാണെന്ന നിലപാട് ആവർത്തിച്ചിരുന്നു.
ഷിക്കാഗോ, ലോസ് ആഞ്ചലസ്, പോർട്ലൻഡ് എന്നീ നഗരങ്ങളിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കുകയാണ്. ഇത്രയും നാളത്തെ ഗാർഡിന്റെ ശരിയായ പ്രവർത്തനമാണ് അവിടെ കുറ്റകൃത്യങ്ങൾ കുറയാൻ സഹായിച്ചതെന്നും ട്രംപ് കൂട്ടിച്ചേർത്തു. കുറ്റകൃത്യങ്ങൾ വീണ്ടും കുത്തനെ ഉയരുകയാണെങ്കിൽ ഇതിലും സൈന്യത്തെ വീണ്ടും അവിടെ വിന്യസിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

