ആപ്പിളിന് മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംമ്പ്

trump on tim cook

ആപ്പിളിന്റെ ന്യൂസ് ആപ്പിനെതിരെ ട്രംമ്പ് ഭരണകൂടം. ഐഫോൺ നിർമ്മാതാക്കൾ യാഥാസ്ഥിതിക മാധ്യമങ്ങളെ അവ​ഗണിക്കുകയും ഇടത്പക്ഷ അനുഭാവമുള്ള പ്രസിദ്ധീകരണങ്ങളിലെ ലേഖനങ്ങളെ മുൻനിരയിൽ കൊണ്ടുവരുകയും ചെയ്യുന്നു എന്നതാണ് ആരോപണം. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ ആപ്പിൾ ഫെഡറൽ നിയമ ലംഘനം നടത്തുന്നതിന് തുല്യമാണെന്ന് ഫെഡറൽ ട്രോഡ് കമ്മീഷൻ ചെയർമാനായ ആൻഡ്രൂ ഫെർ​ഗൂസൺ ആപ്പിൽ സിഇഒ ടിം കുക്കുിന് അയച്ച കത്തിൽ പറയുന്നു.

ജനുവരിയിൽ ആപ്പിൾ ന്യൂസ് പ്രസ്ദ്ധീകരിച്ച 620 പ്രധാന വാർത്തകൾ അവലോകനം ചെയ്തപ്പോൾ ഒരു വലത് പക്ഷ മാധ്യമത്തിൽ നിന്നുള്ള ഒരു ലേഖനം പോലും ഉൾപ്പെടുത്തിയിട്ടില്ല എന്നും പറയുന്നു. അത് പോലെ കൺസർവേറ്റീവ് മാധ്യമങ്ങളായ ഫോക്സ് ന്യൂസ്, ന്യൂയോർക്ക് പോസ്റ്റ്, ദ ഡെയ്ലി വയർ എന്നിവയിൽ ഒന്നു പോലും പട്ടികയിൽ ഉണ്ടായിരുന്നില്ല എന്നും കത്തിൽ പറയുന്നു. അതേ സമയം ദ അസ്സോസിയേറ്റഡ് പ്രസ്, എൻ ബി സി ന്യൂസ്, ദ ന്യൂയോർക്ക് ടൈംസ്, ദ വാഷിംങ്ടൺ പോസ്റ്റ് എന്നിവ ഉണ്ടായിരുന്നു എന്നും ആരോപണത്തിൽ പറയുന്നു.

Also read : ബാങ്കോക്കിലെ യുഎൻ ആഗോള സെമിനാറില്‍ വിസ്മയമായി കോഴിക്കോട്ടെ ആറ് വയസുകാരി റൂഹി മൊഹ്‌സബ്

എന്നാൽ ഇതേ കുറച്ച് മുൻപാണ് ടിം കുക്ക് വൈറ്റ് ഹൗസിൽ ട്രംമ്പുമായി കൂടിക്കാഴ്ച്ച നടത്തുകയും അടുത്ത നാല് വർഷത്തിനുള്ളിൽ അമേരിക്കയിൽ 600 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് വാ​ഗ്ദാനം ചെയ്തിരുന്നതും. ഇറക്കുമതി ചെയ്യുന്ന ഐ ഫോണുകളുടെ മേൽ ഏർപ്പെടുത്തിരുന്ന കടുത്ത താരിഫിൽ നിന്നും ഒരു പരിധി വരെ ഇളവ് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News