
2015 ൽ ഒൻപതിനായിരം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനമുണ്ടായ നേപ്പാളിലെ കോശി പ്രവിശ്യയിൽ വീണ്ടും ഭൂചലനം. ഇന്ന് രാവിലെ 7.31 നാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. നിരന്തരം ഭൂചലനം ഉണ്ടാകുന്ന ഇടമായ ഇവിടെ ഇത്തവണ നാശ നഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടില്ല.
റിക്ടർ സ്കെയിലിൽ 4.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ടിബറ്റൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്താണ് രാജ്യം സ്ഥിതി ചെയ്യുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ. നൂറ്റാണ്ടിൽ ഏകദേശം രണ്ട് മീറ്റർ വീതം പ്ലേറ്റുകൾ കൂടിച്ചേരുന്നതിനാലാണ് പതിവായി ഭൂകമ്പങ്ങൾ അനുഭവപ്പെടുന്ന പ്രദേശമായി ഇത് മാറിയത്. ശംഖുവാസഭ ജില്ലയിലെ റിതക് പ്രദേശത്താണ് ഇത്തവണയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Also read: സിംഹവേഷത്തിൽ തായ് പോലീസ്; കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ: വൈറലായി വീഡിയോ
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 475 കിലോമീറ്റർ കിഴക്കാണ് ശംഖുവസഭ. അയൽ സംസ്ഥാനങ്ങളായ തപ്ലെജംഗ്, ഭോജ്പൂർ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനുവരി 11ന് ലാംജംഗ് ജില്ലയിലെ ബൻസാറിനടുത്ത് 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. 2015-ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഏകദേശം 9,000 പേരുടെ മരണത്തിനിടയാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

