ഇരകൾക്ക് 35 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ എപ്സ്റ്റീന്റെ എസ്റ്റേറ്റ് സമ്മതിച്ചു

jeffrey epstein + ghislaine maxwell

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈം​ഗീക ചൂഷണം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ജെഫ്രീ എപ്സ്റ്റീന്റെ സ്വത്തുവകുപ്പുകൾക്കെതിരെ പീഡനത്തിനിരയായവർ നൽകിയ കേസിൽ പരമാവധി 35 മില്യൺ ഡോളർ വരെ നൽകാൻ എപ്സ്റ്റീൻ എസ്റ്റേറ്റ് സമ്മതിച്ചു.

ഫെബ്രുവരി 19 വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഇതുസംബന്ധിച്ച വിവരം വ്യക്തമാക്കിയിരിക്കുന്നത്. കരാർ അന്തിമമാകാൻ ന്യൂയോർക്കിലെ ഫെഡറൽ ജഡ്ജിയുടെ അംഗീകാരം ലഭിക്കണം. കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഒത്തുതീർപ്പ് പ്രാബല്യത്തിൽ വരൂ. അവകാശവാദികളുടെ എണ്ണം 40-ൽ കൂടുതലാണെങ്കിൽ എസ്റ്റേറ്റ് 35 മില്യൺ ഡോളർ നൽകുമെന്നും, 40-ൽ താഴെയാണെങ്കിൽ 25 മില്യൺ ഡോളറിൽ താഴെ നൽകുവാനുമാണ് ധാരണ ആയിരിക്കുന്നത്. എപ്സ്റ്റീന്റെ മുൻ അഭിഭാഷകനായ ഡാരൻ ഇൻഡൈക്കിന്റെയും അദ്ദേഹത്തിന്റെ മുൻ അക്കൗണ്ടന്റായ റിച്ചാഡാ കാനിന്റെയും മേൽ നോട്ടത്തിലാണ് ഒത്തുതീർപ്പ് നടക്കുക. ഇരുവരും വർഷങ്ങളോളം എപ്സ്റ്റീന്റെ അഭിഭാഷകനായും അക്കൗണ്ടന്റായും പ്രവർത്തിച്ചിരുന്നവരാണ്. സ്ത്രീകളെ ദുരുപയോഗം ചെയ്തതായോ അത്തരം സംഭവങ്ങൾ കണ്ടതിനോ ഇൻഡൈക്കിനും കാനിനുമെതിരെ ആരോപണമില്ല. ഒത്തുതീർപ്പിനുള്ള മുഴുവൻ തുകയും എസ്റ്റേറ്റാണ് നൽകുന്നത്.

Also read : “കുട്ടികൾക്ക് ആസക്തിയുണ്ടാകും വിധമല്ല ഇൻസ്റ്റ​ഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്”: മാർക്ക് സുക്കർബർ​ഗ്

ഒക്ടോബറിൽ രഹസ്യ മധ്യസ്ഥതയും തുടർന്ന് നടത്തിയ ചർച്ചകളുടെയും ഫലമായി ഡിസംബർ 28-നാണ് ധാരണയായതാണെന്ന് അതിജീവിതരുടെ മുഖ്യ അഭിഭാഷകയായ സിഗ്രിഡ് മക്കോലി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News