സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ ശ്രീലങ്കയുടെ മുൻ പ്രസിഡൻ്റ് അറസ്റ്റില്‍

Ranil Wickremesinghe Arrest

സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത കേസിൽ മുൻ ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ അറസ്റ്റിൽ. സിഐഡിയാണ് വിക്രമസിംഗെയെ  അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബറിൽ ലണ്ടനിലേക്ക് നടത്തിയ യാത്രയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിന് ശേഷമാണ് വിക്രമസിംഗെയെ കസ്റ്റഡിയിലെടുത്തതെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു. ഭരണത്തിലിരിക്കെ വിക്രമസിംഗെയുടെ  ഭാര്യ മൈത്രിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലേക്ക് അദ്ദേഹം യാത്ര നടത്തിയിരുന്നു. ഈ യാത്രയാണ് അറസ്റ്റിലേക്ക് എത്തിച്ചെന്നാണ് നിഗമനം.


“ഞങ്ങൾ അദ്ദേഹത്തെ കൊളംബോ ഫോർട്ട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.” ഒരു ഉദ്യോഗസ്ഥൻ എഎഫ്പിയോട് പറഞ്ഞു. സ്വകാര്യ ആവശ്യങ്ങൾക്കായി സ്റ്റേറ്റ് റിസോ‍ഴ്സുകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കുറ്റങ്ങളെന്നും കൂട്ടിച്ചേർത്തു. ഹവാനയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങിവരുന്ന വഴിയിലാണ് വിക്രമസിംഗെ ലണ്ടനിൽ തങ്ങിയത്. അദ്ദേഹവും ഭാര്യയും യൂണിവേഴ്സിറ്റി ഓഫ് വോൾവർഹാംപ്ടണിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ഈ യാത്രയ്ക്ക് തൻ്റെ ഭാര്യ സ്വകാര്യമായി പണം മുടക്കിയതാണെന്നും സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്നും വിക്രമസിംഗെ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, വിക്രമസിംഗെയുടെ യാത്രാച്ചെലവുകൾക്കായി സർക്കാർ ഫണ്ട് ഉപയോഗിച്ചതായും അദ്ദേഹത്തിൻ്റെ അംഗരക്ഷകർക്ക് പണം നൽകിയത് സർക്കാർ ഫണ്ടിൽ നിന്നാണെന്നും സിഐഡി പറഞ്ഞു.

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ആരോപണങ്ങളെ തുടർന്ന് ഗോതബയ രാജപക്സെ രാജി വെച്ചപ്പോൾ, അദ്ദേഹത്തിൻ്റെ കാലാവധി പൂർത്തിയാക്കാൻ 2022 ജൂലൈയിലാണ് വിക്രമസിംഗെ പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുത്തത്. 2022-ൽ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ സ്ഥിരപ്പെടുത്തിയതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. പക്ഷേ, സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വീണ്ടും വിജയിക്കാനായില്ല. സിഐഡി, ഓഫീസിലെത്തി മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് വിക്രമസിംഗെയെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക ടെലിവിഷൻ ചാനലായ ദേവണ റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News