ജീവിതത്തിനും മരണത്തിനുമിടിയാല്‍ 1 മണിക്കൂര്‍ അവസാനം രണ്ടും കല്പിച്ച് പൈലറ്റ് വിമാനത്തില്‍ നിന്ന് ചാടി: തൊട്ടുപുറകെ F35 വിമാനം പൊട്ടിത്തെറിച്ചു

Alaska F35 Accident

അലാസ്‌കയില്‍ ഉണ്ടായ വിമാനപകടത്തില്‍ പൈലറ്റ് ജീവനും മരണത്തിനുമിടയില്‍ കൈപിടിച്ചിരുന്നത് 50 മിനിറ്റുകളാണ്. അലാസ്‌കയില്‍ ഈ വര്‍ഷം ആദ്യം സംഭവിച്ച അപകടത്തിനെ പറ്റിയുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ജനുവരി 28-ന് യുഎസിലെ ഫെയര്‍ബാങ്ക്സിലെ എയ്ല്‍സണ്‍ എയര്‍ഫോഴ്സ് ബേസിലാണ് അപകടമുണ്ടായത്.

എയര്‍ഫോഴ്സിലെ എഫ്-35 പൈലറ്റ് വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാൻ വിമാന നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിനിലെ എഞ്ചിനീയര്‍മാരുമായി കോണ്‍ഫറന്‍സ് കോളില്‍ സംസാരിച്ചത് 50 മിനുറ്റുകളോളമാണ്. ഈ സമയമെല്ലാം പൈലറ്റ് ജീവനും കൈയില്‍പിടിച്ച് ആകാശത്ത് വട്ടമിട്ടു പറക്കുകയായിരുന്നു.

Also Read: അമേരിക്കയിലെ മിനസോട്ട കത്തോലിക് സ്‌കൂളിൽ വെടിവയ്‌പ്പ്‌; രണ്ട് കുട്ടികളടക്കം 3 മരണം; 17 പേർക്ക് പരുക്ക്

എന്നാല്‍ അവസാനം പൈലറ്റ് വിമാനത്തില്‍ നിന്ന് സ്വയം ഇജക്ട് ചെയ്യുകയായിരുന്നു. പിന്നാലെ വിമാനം താ‍ഴേക്ക് പതിച്ച് അഗ്നിഗോളമായി മാറുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. ലാന്‍ഡിംഗ് ഗിയറുകള്‍ ശരിയായി പ്രവര്‍ത്തിക്കാഞ്ഞതാണ് അപകടത്തിന് കാരണമായത്. ടേക്ക് ഓഫ് ചെയ്തതിനു ശേഷമാണ് ഇത് പൈലറ്റ് മനസിലാക്കിയത്. ഹൈഡ്രോളിക് ലൈനുകളിലും, ലാന്‍ഡിംഗ് ഗിയറുകളിലും ഐസ് കട്ടപിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News