
ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള പരസ്പര ആക്രമണങ്ങൾ ഗൾഫ് മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബഹ്‌റൈനിലെ സൽമാൻ വ്യവസായ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു വിദേശ കപ്പലിന് തീപിടിക്കുകയും ഒരു ഏഷ്യൻ തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തുവെന്ന് റിപ്പോർട്ട്. രണ്ട് പേർക്ക് പരുക്കേറ്റ ഈ സംഭവത്തിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
മനാമയിലെ ക്രൗൺ പ്ലാസ ഹോട്ടലിന് സമീപം മിസൈൽ പതിച്ചതിനെത്തുടർന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ALSO READ: ‘ലക്ഷ്യം നേടുന്നത് വരെ ഇറാനെതിരായ സൈനിക നടപടി നിർത്തില്ല’; ഡൊണാള്‍ഡ് ട്രംപ്
അതേസമയം, ഇറാനോതിരായ സൈനിക നടപടി ലക്ഷ്യം കാണുന്നതു വരെ തുടരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പറഞ്ഞത്. ഇനിയും യു എസ് സൈനികർ കൊല്ലപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ മൂന്ന് യു എസ് സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

