ഗാസ വംശഹത്യ; അന്താരാഷ്ട്ര കായിക വേദികളില്‍ നിന്ന് ഇസ്രയേലിനെ വിലക്കണം: സ്പാനിഷ് പ്രധാനമന്ത്രി

spanish pm

ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ തുടരുന്നിടത്തോളം അന്താരാഷ്ട്ര കായിക വേദികളില്‍ ഇസ്രയേല്‍ പങ്കെടുക്കുന്നത് ധാര്‍മികമാണോ എന്ന് ലോക കായിക സംഘടനകള്‍ പരിശോധിക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഗാസയില്‍ ജനിച്ചു വീഴുന്ന കുഞ്ഞുകുട്ടികളെയും സ്ത്രീകളെയും ക്രൂരമായി കൊലപ്പെടുത്തുന്ന ഇസ്രയേലിനെ അന്താരാഷ്ട്ര കായിക വേദികളില്‍ നിന്ന് പൂര്‍ണമായും വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രൂരതയെ വെള്ളപൂശാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം റഷ്യയെ പുറത്താക്കുകയും ഗാസ അധിനിവേശത്തിന് ശേഷം ഇസ്രായേലിനെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും സാഞ്ചസ് ചോദിച്ചു.

മാഡ്രിഡില്‍ നടന്ന സ്പാനിഷ് വൂള്‍ട്ട സൈക്ലിംഗ് റേസിന്റെ അവസാനം തടസപ്പെട്ടതിനെ തുടര്‍ന്നാണ് ഇസ്രയേലിനെ മത്സരങ്ങളില്‍ നിന്ന് വിലക്കണെമന്ന് സ്പാനിഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

Also read – ഐസിസിയുടെ ഓഗസ്റ്റിലെ മികച്ച താരമായി സിറാജ്; നേട്ടം മാറ്റ് ഹെന്റിയെയും ജെയ്ഡന്‍ സീല്‍സിനെയും പിന്തള്ളി

അതേസമയം ഗാസ വംശഹത്യ തുടരുമെന്ന് ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹമാസിനെ മുഴുവനായി ഉന്മൂലനം ചെയ്യുന്നതുവരെ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കില്ലെന്നും ഖത്തറിനെതിരായ ആക്രമണത്തില്‍ ഇസ്രയേലിനെ വിമര്‍ശിക്കുന്നത് ഇരട്ടതാപ്പാണെന്നുമായിരുന്നു നെതന്യാഹുവിന്റെ വാദം. ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഭീരുത്വപരമാണെന്നും ഖത്തര്‍ അമീര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News