ഗാസയില്‍ മനുഷ്യക്കശാപ്പിന് ഉപയോഗിച്ചു; ഇസ്രയേലിനുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കാന്‍ ജര്‍മനി

israel-gaza-germany

ഗാസയില്‍ ഉപയോഗിക്കാൻ സാധ്യതയുള്ള ഇസ്രയേലിലേക്കുള്ള എല്ലാ സൈനിക ഉപകരണങ്ങളുടെയും കയറ്റുമതി നിര്‍ത്തിവച്ച് ജര്‍മനി. 22 മാസത്തെ യുദ്ധത്തിനൊടുവിൽ ഗാസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് തീരുമാനം പ്രഖ്യാപിച്ചത്.

നിലവിൽ ഉപരോധത്തിലുള്ള ഗാസയെ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് സെക്യൂരിറ്റി ക്യാബിനറ്റ് അനുകൂലമായി വോട്ട് ചെയ്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. പതിനായിരക്കണക്കിന് പേരെ കൊല്ലുകയും പട്ടിണി പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്ത ഇസ്രയേലിന്റെ യുദ്ധത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Read Also: ഭക്ഷണം കാത്തു നിൽക്കവേ ഇസ്രയേൽ ആക്രമണം; ‘പലസ്തീൻ പെലെ’ സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടു

ഈ സാഹചര്യങ്ങളില്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗാസ മുനമ്പില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സൈനിക ഉപകരണങ്ങളുടെ കയറ്റുമതിക്ക് ജര്‍മന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് മെര്‍സ് പറഞ്ഞു. നേരത്തേ, ഗാസയിലെ ആക്രമണത്തെ ഇസ്രയേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം എന്നാണ് ജർമനി വിശേഷിപ്പിച്ചിരുന്നത്. തടവിലാക്കിയവരെ ഹമാസ് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയാണെങ്കിലും, സാധാരണക്കാർക്കെതിരെയുള്ള ഈ ക്രൂരത ജര്‍മനിക്ക് ഇനി അവഗണിക്കാന്‍ കഴിയില്ലെന്ന് മെര്‍സ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News