നേപ്പാളില്‍ കനത്തമ‍ഴയും മണ്ണിടിച്ചിലും: 42 പേർ മരിച്ചു

Nepal

നേപ്പാളിലെ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 42 പേർ മരിച്ചതായി ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതൽ രാജ്യത്തിലെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായതിനാൽ നദികളിൽ ഇനിയും വെള്ളം ഉയരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. “മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ ഇതുവരെ 42 പേർ മരിച്ചു, അഞ്ച് പേരെ കാണാതായിട്ടുണ്ട്.” നേപ്പാള്‍ ദേശീയ ദുരന്ത നിവാരണ മാനേജ്മെൻ്റ് അതോറിറ്റി വക്താവ് ശാന്തി മഹത് പറഞ്ഞു.

കിഴക്കൻ ജില്ലയായ ഇല്ലത്തിലുണ്ടായ മണ്ണിടിച്ചിലിൽ 37 പേർ മരിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാത്രിയിൽ പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. പ്രാദേശിക ജില്ലാ ഉദ്യോഗസ്ഥ സുനിത നേപ്പാൾ പറഞ്ഞു. റോഡുകൾ തടസ്സപ്പെട്ടതിനാൽ ചില പ്രദേശങ്ങളിൽ എത്തിപ്പെടാൻ പ്രയാസമാണെന്നും രക്ഷാപ്രവർത്തകർ അവിടേക്ക് നടന്നു പോകുന്നുവെന്നും അവര്‍ അറിയിച്ചു.

ALSO READ: ‘സിറിഞ്ച് പ്രാങ്ക്’ പൊല്ലാപ്പായി: പ്രശസ്ത ഫ്രഞ്ച് ഇൻഫ്ലുവൻസര്‍ ജയിലിലായി

തലസ്ഥാനമായ കാഠ്മണ്ഡുവിലെ നദികളും കരകവിഞ്ഞൊഴുകി. തീരത്തിനടുത്തുള്ള ജനവാസ മേഖലകളും വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഹെലികോപ്റ്ററുകളും മോട്ടോർ ബോട്ടുകളും ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചിലിൽ നിരവധി റോഡുകള്‍ തടസ്സപ്പെടുകയും വിമാന സർവീസുകൾ തടസ്സപ്പെടുകയും ചെയ്തു. ദ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News